play-sharp-fill
‘റിസര്‍ച്ച്‌ സ്കോര്‍ കൂടിയതുകൊണ്ട് മാത്രം തെരഞ്ഞെടുക്കപ്പെടണമെന്നില്ല’; പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍  വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല

‘റിസര്‍ച്ച്‌ സ്കോര്‍ കൂടിയതുകൊണ്ട് മാത്രം തെരഞ്ഞെടുക്കപ്പെടണമെന്നില്ല’; പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല

സ്വന്തം ലേഖിക

കണ്ണൂര്‍: പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല.

ഫാക്കല്‍റ്റി ഡെവലപ്‌മെന്‍റിനായി ചെലവഴിച്ചതും അക്കാദമിക തസ്തികകളില്‍ ഡെപ്യൂട്ടേഷനില്‍ ചെലവഴിച്ച കാലയളവും അധ്യാപന പരിചയമായി കണക്കാകാം എന്നാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ വിശദീകരണം.
ഇത് സംബന്ധിച്ച്‌ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവരില്‍ നിന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും സര്‍വകലാശാല വിശദീകരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിസര്‍ച്ച്‌ സ്കോര്‍ കൂടിയതുകൊണ്ട് മാത്രം ഉദ്യോഗാര്‍ത്ഥി തെരഞ്ഞെടുക്കപ്പെടണമെന്നില്ല. പ്രിയ വര്‍ഗീസിനെക്കാള്‍ റിസര്‍ച്ച്‌ സ്കോര്‍ കൂടിയ ആള്‍ തഴയപ്പെട്ടു എന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍വകലാശാല വിശദീകരണ കുറിപ്പില്‍ പറയുന്നു.

അധ്യാപന പരിചയവും റിസര്‍ച്ച്‌ സ്കോറും കുറവായിരുന്നിട്ടും അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയാണ് പ്രിയക്ക് ഒന്നാം റാങ്ക് കിട്ടിയത് എന്ന് തെളിയിക്കുന്ന നിര്‍ണ്ണായക രേഖ ഇന്നലെ പുറത്ത് വന്നിരുന്നു. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതില്‍ ഗവേഷണ പ്രബന്ധങ്ങള്‍ക്ക് അടക്കമുള്ള റിസര്‍ച്ച്‌ സ്കോര്‍ ഏറ്റവും കുറവ് കിട്ടിയത് പ്രിയ വര്‍ഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രയക്ക് ലഭിച്ചത്.

പക്ഷെ അഭിമുഖത്തില്‍ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയര്‍ന്ന് മാര്‍ക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക്. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസര്‍ച്ച്‌ സ്കോള്‍ 651 ആണ്. അഭിമുഖത്തിലെ മാര്‍ക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സി യുടെ റിസര്‍ച്ച്‌ സ്കോള്‍ 645. ഇന്‍റര്‍വ്യുവില്‍ കിട്ടിയത് 28 മാര്‍ക്ക്. മാത്രമല്ല ജോസഫ് സ്ക്റിയക്ക് 15 വര്‍ഷത്തിലേറെ അധ്യാപന പരിചയമുണ്ട്.