കണ്ണൂരിൽ നായാട്ടിനിടെ വെടിയേറ്റ് റിസോർട്ട് ഉടമ മരിച്ചു; രണ്ടുപേർ പിടിയിൽ; പിടിയിലായവരിൽ യൂത്ത് കോൺഗ്രസ് നേതാവും; നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്ന് സൂചന
സ്വന്തം ലേഖകൻ
കണ്ണൂർ: കാഞ്ഞിരകൊല്ലിയിൽ നായാട്ടിനിടെ റിസോർട്ട് ഉടമ മരിച്ചു. ഏലപ്പാറ സ്വദേശി പരിത്തനാൽ ബെന്നി(54)യാണ് മരിച്ചത്. നായാട്ടിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. കാഞ്ഞിരക്കൊല്ലിയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം.
കാഞ്ഞിരക്കൊല്ലി അരുവി റിസോര്‍ട്ടിന്റെ ഉടമയാണ് ബെന്നി.കൃഷിയിടത്തില്‍ ഇറങ്ങുന്ന പന്നിയെ വെടിവയ്ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടുകയായിരുന്നുവെന്നും സൂചനയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവുള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബെന്നിയുടെ കയ്യിൽ നിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയതെന്ന് സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി. യൂത്ത് കോണ്‍ഗ്രസ് നേതാവ് രജീഷ് അമ്പാട്ട്, പള്ളത്ത് നാരായണന്‍ എന്നിവരാണ് കസ്റ്റഡിയിലായത്. നായാട്ട് സംഘത്തില്‍ ഉണ്ടായിരുന്നവരാണിവര്‍. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പയ്യാവൂർ പൊലീസെത്തി സ്ഥലത്ത് പരിശോധന തുടരുകയാണ്.