play-sharp-fill
കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട: ഒഡീഷയില്‍ നിന്നും വില്പനയ്ക്കായി  ട്രെയിന്‍മാര്‍ഗം കൊണ്ടുവന്ന കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍

കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട: ഒഡീഷയില്‍ നിന്നും വില്പനയ്ക്കായി ട്രെയിന്‍മാര്‍ഗം കൊണ്ടുവന്ന കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍

സ്വന്തം ലേഖകൻ

കണ്ണൂര്‍: കണ്ണൂരില്‍ വന്‍ കഞ്ചാവ് ശേഖരവുമായി അസം സ്വദേശി അറസ്റ്റില്‍. കണ്ണൂര്‍ നഗരത്തിലെ പളളിക്കുന്നില്‍ 5.80 കിലോ കഞ്ചാവുമായി അസം ബക്‌സ സ്വദേശി അബുതാലിപ് അലി(27)യാണ് പിടിയിലായത്.

കണ്ണൂര്‍ റെയ്ഞ്ച് എക്‌സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഒഡീഷയില്‍ നിന്നും കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ വില്‍പന നടത്തുന്നതിനായി ട്രെയിന്‍മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് വില്‍പനയ്ക്കായി എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച്ച രാത്രി 9.45ന് രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യാത്ത്, കെഡി മാത്യു, എം.പി സര്‍ജ്ഞന്‍, സി. എച്ച് റിഷാദ്, എന്‍.രജിത്ത് കുമാര്‍, എം.സജിത്ത്, സി.അജിത്ത് എന്നിവരാണ് റെയ്ഡില്‍ പങ്കെടുത്തത്.

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പിന്റെ ഭാഗമായി പോലീസും എക്‌സൈസും ഇതരസംസ്ഥാന തൊഴിലാളികളെ നിരിക്ഷീച്ചുവരികയായിരുന്നു. ഇതിനിടെയാണ് ട്രെയിന്‍കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.