Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൂത്തുപറമ്പ്: വീട്ടിൽ കയറി സ്ത്രീയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ സൈനികൻ അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. പിണറായി വെണ്ടുട്ടായി സ്വദേശി അരുൺ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയുടെ മുഖത്ത് മുളകുസ്‌പ്രേ അടിച്ച് വീഴ്ത്തിയാണ് ഇയാൾ കവർച്ച നടത്തിയത്. മൂന്ന് പവൻ സ്വർണ്ണ മാലയാണ് ഇയാൾ കവർന്നത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പന്നിയോറയിലെ ജാനകിയുടെ മാലയാണ് ഇയാൾ കവർന്നത്.

ജാനകിയുടെ മകനെ അന്വേഷിച്ചാണ് സൈനികൻ വീട്ടിലെത്തിയത്. തുടർന്ന് ഇയാൾ ജാനകിയുടെ മുഖത്ത് മുളകുസ്‌പ്രേ അടിച്ച് തള്ളിയിട്ട് മാലയുമായി കടന്നുകളയുകയായിരുന്നു. ജാനകി തനിച്ചായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ജാനകിയുടെ ബന്ധുവായ സൈനികനിലേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്‌തെങ്കിലും അരുൺ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ മാല മമ്പറത്ത് വിൽക്കാൻ ചെന്നതോടെ ഇയാൾ കുടുങ്ങി. കൂത്തുപറമ്പ് സിഐ ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.