
കാഞ്ഞിരപ്പള്ളി : പഞ്ചായത്ത് ലിങ്ക് റോഡിന് സ്വകാര്യ വ്യക്തിയുടെ കുടുംബ പേര് വെയ്ക്കാൻ പഞ്ചായത്ത് മെമ്പറുടെ ശ്രമം.
നാട്ടുകാരുടെ എതിർപ്പ് ശക്തമായതോടെ റോഡിൻ്റെ പേരുമാറ്റി പഞ്ചായത്ത്. ഏകദേശം 8 വർഷങ്ങൾക്ക് മുൻപ് പ്രസിഡന്റ്റും വാർഡ് മെമ്പറുമായിരുന്ന ഷക്കീല നസിർ തുടങ്ങി വെച്ച കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പത്താം വാർഡിലെ ലിങ്ക് റോഡ് ആസ്തി രജിസ്റ്ററിൽ വട്ടകപ്പാറ നാച്ചികോളനി റോഡ് ആയിട്ട് രജിസ്റ്റർ ചെയ്തതാണ്.
ലിങ്ക് റോഡിന്റെ തുടക്കം മുതൽ അവസാനം വരെ നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ് 5 സെന്റും നാലു സെന്റും ഉള്ളവർ വരെ സ്ഥലം കൊടുത്തതിനുശേഷവണ് റോഡ് പണി തുടങ്ങിയത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ വർഷങ്ങൾക്ക് ശേഷം വനിതാ വാർഡ് മാറുകയും ഭരണ മാറ്റം ഉണ്ടാകുകയും ചെയ്തു.
പിന്നിട് റോഡ് പണി നടക്കാതെ വരികയും നാട്ടുകാർ ശക്തമായ പ്രതിഷേധം തുടങ്ങിയതോടെ വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസം കോൺക്രീറ്റ് പൂർത്തീകരിക്കുകയും ചെയ്തു. വർഷങ്ങൾക്കു മുമ്പ് ഉദ്ഘാടനം ചെയ്ത റോഡ് വീണ്ടും ഉദ്ഘാടനം ചെയ്യുന്നതിനായി പുതിയ മെമ്പർ എത്തുകയും റോഡിന്റെ പേര് തങ്ങളുടെ കുടുംബ പേരായി വെയ്ക്കുകയാണെന്നും പ്രസംഗത്തിൽ പറഞ്ഞപ്പോൾ നാട്ടുകാർ എതിർക്കുകയും ഇരുപതോളം വീട്ടുകാരുടെ സ്ഥലവും കഷ്ടപ്പാടുകളും റോഡിന്റെ പിന്നിൽ ഉണ്ടെന്ന് പറയുകയും ചെയ്തു. കുടുംബ പേർ ഇടാൻ സാധ്യമല്ലന്ന് നാട്ടുകാർ പറഞ്ഞു
പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉള്ള പേര് തന്നെ റോഡിനു മതിയെന്നും ആരുടെയും കുടുംബ പേരോ സ്വന്തം പേരോ റോഡിന് വേണ്ട എന്നുമാണ് പ്രദേശവാസികളുടെ ആവശ്യം