play-sharp-fill
വീട്ടിലിരുന്ന് ചുമച്ച്‌ കളിയാക്കിയെന്ന് ആരോപണം; വീട്ടമ്മയെ ആക്രമിച്ച യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ്  ചെയ്തു.

വീട്ടിലിരുന്ന് ചുമച്ച്‌ കളിയാക്കിയെന്ന് ആരോപണം; വീട്ടമ്മയെ ആക്രമിച്ച യുവാവിനെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

കാഞ്ഞിരപ്പള്ളി: വീട്ടിലിരുന്ന് ചുമച്ച്‌ യുവാവിനെ കളിയാക്കിയെന്ന് ആരോപിച്ച്‌ വീട്ടമ്മയെ മര്‍ദിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.

 

എഴുമറ്റൂര്‍ ചാലാപ്പള്ളി ഭാഗത്ത് പുള്ളോലിക്കല്‍ തടത്തില്‍ വീട്ടില്‍ കാഞ്ഞിരപ്പള്ളി തൊണ്ടുവേലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എം.എസ്.സുബിനെ (28) ആണ് പോലീസ് അറസ്റ്റുചെയ്തത്.

 

കഴിഞ്ഞദിവസം വൈകീട്ട് 6.30-ന് വീട്ടമ്മയുടെ മുറ്റത്ത് അതിക്രമിച്ചുകയറി ഇവരുടെ അമ്മയെ ചീത്തവിളിക്കുകയും വീട്ടമ്മയെ ആക്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ആക്രമണം തടയാന്‍ചെന്ന വീട്ടമ്മയുടെ അച്ഛനെയും ഉപദ്രവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വീട്ടമ്മയുടെ അമ്മ വീട്ടിലിരുന്ന് ചുമച്ചത് സുബിനെ കളിയാക്കിയാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം കാണിച്ചതെന്ന് പോലീസ് പറയുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്‌.ഒ. നിര്‍മല്‍ ബോസ്, എസ്.ഐ.മാരായ ടി.ജി.രാജേഷ്, രഘുകുമാര്‍, സി.പി.ഒ.മാരായ ശ്രീരാജ്, ഷിയാസ്, സജീവ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.