കനകക്കുന്നും തകര്‍ക്കുന്നു: പിന്നില്‍ ഊരാളുങ്കല്‍ നിർമ്മാണ കമ്പനിയെന്ന് യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: നഗരത്തിന്റെ പൈതൃക മേഖലയായ കനകക്കുന്നിനെ നൈറ്റ് ലൈഫ് മേഖല ആക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയെ തകര്‍ക്കുന്നുവെന്ന് യുവമോര്‍ച്ച സംസ്ഥാന മീഡിയ സെല്‍ കണ്‍വീനര്‍ ദീപക് മുരുകേശന്.
കൊട്ടാര പരിസരത്തെ മരങ്ങള്‍ മുറിച്ചും ജെസിബികള്‍ ഉപയോഗിച്ച് ആഴത്തില്‍ കേബിള്‍ കുഴികളെടുത്ത് പുല്‍ത്തകിടിയും ഉദ്യാന സസ്യങ്ങളും വൃക്ഷ വേരുകളും മുറിച്ചു മാറ്റിയുമാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. വൃക്ഷങ്ങള്‍ക്കിടയില്‍ കോണ്‍ക്രീറ്റ് നിര്‍മ്മാണവും രാപകല്‍ നടക്കുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2 കോടിയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ഊരാളുങ്കല്‍ സൊസൈറ്റിയാണ്. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ മൈതാനമാക്കി കനകക്കുന്നിനെ മാറ്റുന്ന ക്യുആര്‍ കോഡ് ചെയ്ത വൃക്ഷങ്ങളെ നശിപ്പിക്കുന്ന നിര്‍മ്മാണമാണ് നടക്കുന്നത്. രാത്രിയെ പകലാക്കുന്ന നൈറ്റ് ലൈഫ് നിര്‍മ്മിതികള്‍ ഈ പൈതൃക മേഖലയിലെ പക്ഷികളെയും ശലഭങ്ങളെയും ഇവിടെ നിന്നും എന്നേക്കുമായി അകറ്റും. നഗരത്തിന് തണലും ശാന്തിയും നല്കിയ ഇടം തിരക്കിന്റെയും ലഹരിയുടേയും ആരവങ്ങളിലേക്ക് എത്തിക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്നും ദീപക് മുരുകേശന് ആരോപിച്ചു. പൈതൃകമേഖലകളുടെ സംരക്ഷണ മാനദണ്ഡങ്ങള്‍ മറി കടന്നും നിര്‍മ്മാണ വിവരങ്ങളും രീതികളും മറച്ചുവെച്ചുമാണ് പണി പുരോഗമിക്കുന്നത്.
പണി ഉടന്‍ നിര്‍ത്തിവയ്ക്കണം. നടത്തിയ നിര്‍മ്മാണങ്ങള്‍ക്കും അനുബന്ധ നാശങ്ങള്‍ക്കും പരിഹാരം വേണം. കനകക്കുന്നിനെ വാണിജ്യ കേന്ദ്രവും ലഹരി വിപണനകേന്ദ്രവുമാക്കുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.