play-sharp-fill
കേരളത്തെ കിടുകിടാ വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ്‌ഐ കട്ടപ്പനയില്‍ പിടിയില്‍; 500 ഓളം മോഷണ കേസുകളില്‍ പ്രതിയായ കാമാക്ഷി ശിക്ഷ അനുഭവിച്ചിട്ടുള്ളത് 15 വര്‍ഷത്തോളം; മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് വാങ്ങിക്കൂട്ടുന്നത് ആഢംബര കാറുകളും വസ്തുവകകളും

കേരളത്തെ കിടുകിടാ വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി എസ്‌ഐ കട്ടപ്പനയില്‍ പിടിയില്‍; 500 ഓളം മോഷണ കേസുകളില്‍ പ്രതിയായ കാമാക്ഷി ശിക്ഷ അനുഭവിച്ചിട്ടുള്ളത് 15 വര്‍ഷത്തോളം; മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് വാങ്ങിക്കൂട്ടുന്നത് ആഢംബര കാറുകളും വസ്തുവകകളും

സ്വന്തം ലേഖകന്‍

ഇടുക്കി: സംസ്ഥാനത്തുടനീളം വിവിധ സ്റ്റേഷനുകളില്‍ ഭവന വേദന കേസുകളിലും വാഹന മോഷണങ്ങളിലും പ്രതിയായ കാമാക്ഷി എസ് ഐ എന്ന കാമാക്ഷി ബിജു അറസ്റ്റിലായി. കേരളത്തിലെ പല പോലീസ് സ്റ്റേഷനുകളിലുമായി 500 ഓളം മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. പല കേസുകളിലായി 15 വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് പതിവ്.

കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി, തങ്കമണി, കട്ടപ്പന പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് അഞ്ചോളം ബുള്ളറ്റുകള്‍ മോഷണം ചെയ്തു കൊണ്ടുപോകുകയും ഇതുകൂടാതെ മോഷണം ചെയ്ത രണ്ട് ബുള്ളറ്റുകള്‍ പെട്രോള്‍ തീര്‍ന്നതിനാല്‍ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. മോഷ്ടിച്ച ബുള്ളറ്റുകള്‍ തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍ വില്പന നടത്തിയിട്ടുള്ളതുമാണ് നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലും പ്രതിയാണ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസിനെ ആക്രമിക്കുകയും പിടികൂടിയാല്‍ പോലീസുമായി സഹകരിക്കാതിരിക്കുകയാണ് പതിവ്. പോലീസ് വളരെ സാഹസികമായാണ് പ്രതിയെ പിടികൂടിയത്. കൂടാതെ വീടിന് ചുറ്റും നായ്ക്കളെ അഴിച്ചുവിട്ടിട്ടുള്ളതുമാണ് ആയതിനാല്‍ വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷിക്കുന്നത് വളരെ ദുഷ്‌കരമായിരുന്നു. ഇയാളെ ഭയമായതിനാല്‍ നാട്ടില്‍ ആരും തന്നെ ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പോലീസിന് കൈമാറാന്‍ തയ്യാറല്ലായിരുന്നു. ആരെങ്കിലും ഇയാള്‍ക്കെതിരെ സാക്ഷി പറയുകയോ മറ്റോ ചെയ്താല്‍ അവരെ അയാളും വീട്ടുകാരും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇയാളെ പിടികൂടുന്നത് വളരെ ദുഷ്‌കരമായിരുന്നു. ഈ സാഹചര്യത്തിലാണ് അതി സാഹസികമായി കട്ടപ്പന പോലീസ് പ്രതിയെ പിടികൂടിയിട്ടുള്ളത്. നിലവില്‍ ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ വിവിധ കോടതികളില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.

നിരവധി അമ്പലങ്ങളിലെയും പള്ളികളിലെയും കാണിക്ക വഞ്ചി കുത്തിപ്പൊളിക്കുകയും ചെയ്തിട്ടുള്ളതാണ് ഈ മേഖലകളിലെ നിരന്തരമായി മോഷണങ്ങള്‍ കാരണം ബഹുജന പ്രക്ഷോഭം വരെ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം ഉണ്ടാക്കി അന്വേഷിച്ചു വരികയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ പ്രത്യേക അന്വേഷണ സംഘത്തില്‍ പെട്ട എസ്‌ഐ സജിമോന്‍ ജോസഫ്, എഎസ്‌ഐ സുബൈര്‍ എസ്, സിപിഓ അനീഷ് വി കെ, എസ്.സി.പി.ഓ ജോബിന്‍ ജോസ്, ഡി.വി.ആര്‍ സി.പി.ഓ അനീഷ് വിശ്വംഭരന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

അന്വേഷണ സംഘത്തില്‍ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്‍ , തങ്കമണി ഐ.പി അജിത്ത്, എസ്.ഐമാരായ സജിമോന്‍ ജോസഫ്, അഗസ്റ്റിന്‍, എഎസ്‌ഐ സുബൈര്‍ എസ് എസ്.സി.പിഓമാരായ ജോര്‍ജ്, ജോബിന്‍ ജോസ് ,സിനോജ് പി ജെ, ടോണി ജോണ്‍ സിപിഓമാരായ ടിനോജ്, അനസ്‌കബീര്‍, വി.കെ അനീഷ്, സുബിന്‍ പി എസ്, ഡി.വി.ആര്‍ സി.പി.ഓ ജിമ്മി, എന്നിവരാണ് ഉണ്ടായിരുന്നത്