ഓവറാക്കി ചളമാക്കാതെഡേയ്..! കല്യൂഷ്നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരെ രൂക്ഷവിമര്‍ശനവും ട്രോളുകളും; ഘടികാരങ്ങള്‍ നിലച്ചിട്ടും എയറില്‍ നിന്നിറങ്ങാതെ ഷൈജു; വീഡിയോ കാണാം
സ്വന്തം ലേഖകന്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ഇവാന്‍ കല്യൂഷ്നിയുമായുള്ള അഭിമുഖത്തിനിടെ കാല്‍പാദത്തില്‍ ചുംബിച്ച കമന്റേറ്റര്‍ ഷൈജു ദാമോദരനെതിരെ രൂക്ഷവിമര്‍ശനവും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറയുന്നു. ഇതു തന്റെ ചുംബനമല്ലെന്നും മുഴുവന്‍ കേരളത്തിനും വേണ്ടിയാണ് ഇതെന്നും പറഞ്ഞ് ചുംബിച്ചതാണ് വിവാദമായത്.
അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് കാല്‍ വലിക്കാന്‍ ശ്രമിക്കുന്ന കല്യൂഷ്നിയെയും വിഡിയോയില്‍ കാണാം. എന്നാല്‍ ബലമായി പിടിച്ച് ഷൈജു ചുംബിക്കുകയായിരുന്നു. കേരളം മുഴുവന്‍ നിങ്ങളോട് കാലുകളോട് നന്ദി പറയുന്നുവെന്നും ഷൈജു പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ ഉമ്മ വയ്ക്കണമെങ്കില്‍ സ്വന്തം പേരില്‍ വച്ചാല്‍ മതി, മലയാളികളുടെ മൊത്തം വേണ്ട’, ‘ഇത് കേരളത്തിന്റെ അല്ല ഷൈജുന്റെ മാത്രം കിസ്സ് ആണ്’, ‘ഓവറാക്കി ചളമാക്കാതെ’, എന്നിങ്ങനെ പോകുന്നു ട്രോളുകള്‍.
എന്നാല്‍ ഷൈജുവിന്റെ അഭിമുഖത്തെയും സ്‌നേഹ ചുംബനത്തെയും അഭിനന്ദിച്ചവരും മറുപക്ഷത്തുണ്ട്. ഏതായാലും സംഭവത്തില്‍ സമൂഹമാധ്യമത്തില്‍ പല രീതിയിലുള്ള വ്യഖ്യാനങ്ങളും ട്രോളുകളും നിറയുകയാണ്.