play-sharp-fill
കാടും മലയും കുന്നും കയറിയിറങ്ങി 11 ജില്ലകളിലെ മനോഹാരിത ആസ്വദിച്ച് ആനവണ്ടിയിൽ ഒരു ഉല്ലാസയാത്ര… കല്‍പ്പറ്റ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ ബുക്കിംങ്ങോ അധിക ചെലവുകളോ ഇല്ലാതെ നാട് ചുറ്റാം; സർവീസ് സമയവും സ്റ്റോപ്പുകളും അറിയാം..

കാടും മലയും കുന്നും കയറിയിറങ്ങി 11 ജില്ലകളിലെ മനോഹാരിത ആസ്വദിച്ച് ആനവണ്ടിയിൽ ഒരു ഉല്ലാസയാത്ര… കല്‍പ്പറ്റ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ ബുക്കിംങ്ങോ അധിക ചെലവുകളോ ഇല്ലാതെ നാട് ചുറ്റാം; സർവീസ് സമയവും സ്റ്റോപ്പുകളും അറിയാം..

പ്രകൃതിയെ തൊട്ടറിഞ്ഞ് കാടും മലയും കുന്നും കയറിയിറങ്ങി ആനവണ്ടിയിൽ ഒരു ഉല്ലാസയാത്ര..യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി കേരളത്തിന്‍റെ മനോഹര കാഴ്ചകളിലൂടെ കടന്നു പോകാനുള്ള അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി.

കേരളത്തിലെ ബസ് യാത്രകളില്‍ വൈവിധ്യം തേടുന്നവർക്ക് കെഎസ്‌ആർടിസി ബസില്‍ പോകാൻ പറ്റിയ റൂട്ടാണ് കല്‍പ്പറ്റ- തിരുവനന്തപുരം യാത്ര. കേരളത്തിലെ 11 ജില്ലകളിലെ മനോഹാരിതയും ഈ ഒറ്റയാത്രക്കൊണ്ട് ആസ്വദിക്കാം. ആനവണ്ടിയില്‍ നാട് ചുറ്റാൻ ആഗ്രഹമുണ്ടെങ്കില്‍ കല്‍പ്പറ്റ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ യാത്രയാകാം.

കല്പറ്റയുടെ ഹില്‍ ഹൈവേ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് സർവീസ് സമയവും സ്റ്റോപ്പുകളും അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കല്‍പ്പറ്റ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്

എല്ലാ ദിവസവും വൈകിട്ട് 6.25 ന് കല്‍പ്പറ്റയില്‍ നിന്ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 7.10 ന് തിരുവനന്തപുരം എത്തും. കല്‍പ്പറ്റ – താമരശ്ശേരി – മുക്കം – അരീക്കോട് – മഞ്ചേരി – പെരിന്തല്‍മണ്ണ തൃശൂർ – തൊടുപുഴ – മുട്ടം – ഈരാറ്റുപേട്ട – എരുമേലി – റാന്നി – പത്തനംതിട്ട – കോന്നി – പത്തനാപുരം – പുനലൂർ – അഞ്ചല്‍ – ആയൂർ വഴിയാണ് ബസ് തിരുവനന്തപുരം എത്തുന്നത്.

വയനാട്ടില്‍ നിന്നാരംഭിച്ച കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം,ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലൂടെ കടന്നു പോകുന്ന സർവീസ് ഈ ജില്ലകളിലെ പ്രധാന നഗരങ്ങള്‍ താണ്ടിയാണ് പോകുന്നത്. ഒരു പക്ഷേ, മറ്റൊരു ബസിനും അവകാശപ്പെടാൻ പറ്റാത്ത ഒരു റൂട്ടു കൂടിയാണിത്.

06.25 PM കല്‍പ്പറ്റ

06.40 PM വൈത്തിരി

07.05 PM അടിവാരം

07.30 PM താമരശ്ശേരി

07.50 PM മുക്കം

08.15 PM അരീക്കോട്

08.40 PM മഞ്ചേരി

09.10 PM പെരിന്തല്‍മണ്ണ

09.45 PM പട്ടാമ്ബി

10.00 PM ഷൊർണൂർ

11.20 PM തൃശൂർ

01.05 AM മൂവാറ്റുപുഴ

01.55 AM തൊടുപുഴ

02:05 AM മുട്ടം

02:20 AM മേലുകാവ്

02.35 AM ഈരാറ്റുപേട്ട

02.55 AM കാഞ്ഞിരപ്പള്ളി

03.30 AM എരുമേലി

03.50 AM റാന്നി

04.30 AM പത്തനംതിട്ട

04.45 AM കോന്നി

05.10 AM പത്തനാപുരം

05.35 AM പുനലൂർ

05.50 AM അഞ്ചല്‍

06.05 AM ആയൂർ

07.10 AM തിരുവനന്തപുരം.

തിരുവനന്തപുരം – കല്‍പ്പറ്റ സൂപ്പർ ഫാസ്റ്റ്

തിരുവനന്തപുരത്ത് നിന്ന് എന്നും വൈകിട്ട് 5.45 ന് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 07.10 ന് കല്‍പ്പറ്റയില്‍ എത്തും.

05.45 PM തിരുവനന്തപുരം

06.40 PM കിളിമാനൂർ

07.20 PM അഞ്ചല്‍

07.35 PM പുനലൂർ

08.00 PM പത്തനാപുരം

08.20 PM കോന്നി

08.45 PM പത്തനംതിട്ട

09.10 PM റാന്നി

09.30 PM എരുമേലി

09.55 PM കാഞ്ഞിരപ്പള്ളി

10.15PM ഈരാറ്റുപേട്ട

10:30 PM മേലുകാവ്

10:50 PM മുട്ടം

11.30 PM തൊടുപുഴ

12.05 AM മൂവാറ്റുപുഴ

02.20 AM തൃശൂർ

03.00 AM ഷൊർണൂർ

03.45 AM പട്ടാമ്ബി

04.25 AM പെരിന്തല്‍മണ്ണ

04.55 AM മഞ്ചേരി

05.30 AM അരീക്കോട്

05.45 AM മുക്കം

06.00 AM താമരശ്ശേരി

06.55 AM വൈത്തിരി

07.10 AM കല്‍പ്പറ്റ