കടുത്തുരുത്തിയിലെ ജലസേചന വകുപ്പിൻ്റെ പഴയ ഓഫീസ് കെട്ടിടമിപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളം! വഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥ ; കാടുകയറിയ ഓഫീസ് കെട്ടിടം ഒറ്റയ്ക്ക് വൃത്തിയാക്കി മദ്യപാനികളെ ഓടിച്ച് പത്താം ക്ലാസുകാരി
കടുത്തുരുത്തി: സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളമായിരുന്ന കടുത്തുരുത്തിയിലെ ജലസേചന വകുപ്പിന്റെ പഴയ ഓഫിസ് പരിസര വൃത്തിയാക്കി വിദ്യാർത്ഥിനി. കാട് കയറി മൂടിയ ഓഫീസ് ശുചീകരണം നടത്തി കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനി ലയ മരിയ ബിജു.
2004ല്‍ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്. ചുള്ളി തോടിന്റെ അരികിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ സ്ഥിരമായി വെള്ളം കയറുന്നതും ഫയലുകളും ഓഫിസ് സാധനങ്ങളും നശിക്കുന്നതും പതിവായിരുന്നു. ഒരു വർഷം മുൻപ് ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് കടുത്തുരുത്തി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ ഇവിടേക്ക് ആരും തിരിഞ്ഞു നോക്കാതായി.
ഓഫിസും പരിസരവും കാട് കയറി. പരിസരം മദ്യപാനികളുടെ കേന്ദ്രമായി മാറി. ഓഫിസ് പരിസരത്തു കൂടി സഞ്ചരിക്കാൻ പോലും കഴിയാത്ത സ്ഥിതിയായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷു ദിനത്തിൽ ലയ തന്റെ മാതാപിതാക്കളുടെ പിന്തുണയോടെയാണ് ഓഫിസ് കെട്ടിടവും പരിസരവും വൃത്തിയാക്കിയത്. കെട്ടിടത്തിൽ കയറിയിരുന്ന കാട് വെട്ടി നീക്കി. പരസരത്തെ കാടും വെട്ടിത്തെളിച്ചു പരിസരമാകെ അടിച്ചു വൃത്തിയാക്കി. സ്കൂൾ പ്രിൻസിപ്പലും അധ്യാപകരും ലയക്ക് മാർഗനിർദേശങ്ങൾ നൽകി പിന്തുണച്ചു.