കടുത്ത മാനസിക സംഘർഷം ; കടുത്തുരുത്തിയില്‍ ദമ്പതികൾ ജീവനൊടുക്കിയത് മക്കളില്ലാത്ത ദുഃഖവും സാമ്പത്തിക ഞെരുക്കവും കാരണമെന്ന് പോലീസ്

Spread the love

കോട്ടയം : കടുത്തുരുത്തിയില്‍ ദമ്പതികൾ ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സംഘർഷത്തെ തുടർന്നെന്ന് പൊലീസ്. കടുത്തുരുത്തി കെഎസ് പുരം സ്വദേശികളായ ശിവദാസും ഭാര്യ ഹിത ശിവദാസുമാണ് കഴിഞ്ഞദിവസം രാത്രി തൂങ്ങി മരിച്ചത്.

ചൊവ്വാഴ്ച ഉച്ച മുതല്‍ ദമ്പതികളെ വീടിന് പുറത്ത് കണ്ടിരുന്നില്ല. തുടർന്ന് സംശയം തോന്നിയ നാട്ടുകാര്‍ രാത്രിയില്‍ വീടിന്റെ കതക് കുത്തി തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

മക്കളില്ലാത്തതും സാമ്പത്തിക ഞെരുക്കവും കാരണം ഇവര്‍ മാനസിക സംഘര്‍ഷത്തിലായിരുന്നെന്നും ഇതാണ് ഇരുവരുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.