ഒരാളുടെ കുറ്റകൃത്യം മറ്റൊരു വ്യക്തിയെ മാത്രമാണോ ബാധിക്കുന്നത്… ; എങ്കിൽ അയാളെ കാപ്പ ചുമത്തി തടവിലാക്കാനാവില്ലെന്ന് ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: ഒരാളുടെ കുറ്റകൃത്യം മറ്റൊരു വ്യക്തിയെ മാത്രമാണ് ബാധിക്കുന്നത് എങ്കിൽ അയാളെ കാപ്പ ചുമത്തി തടവിലാക്കാനാവില്ലെന്ന് ഹൈക്കോടതി. സമാനമായ ഒന്നിലേറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അത് സമൂഹത്തിനാകെ ഭീഷണിയല്ലെങ്കിൽ കാപ്പ ചുമത്താനാവില്ല എന്നാണ് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയത്.
തിരുവല്ല പൊലീസ് യുവാവിനെ കാപ്പ ചുമത്തി തടവിലാക്കിയതിനെതിരെ പിതാവാണ് കോടതിയെ സമീപിച്ചത്. ഒരു വ്യക്തിയുമായുള്ള പ്രശ്നങ്ങളുടെ പേരിൽ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എട്ട് കേസ് രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കാപ്പ ചുമത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുക്രമം സുരക്ഷിതമാക്കാനാണ് ഒരാളെ കാപ്പ ചുമത്തി തടവിലാക്കുന്നത്. അല്ലാതെ ശിക്ഷിക്കാൻ വേണ്ടിയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കാപ്പ ചുമത്തി തടവിലാക്കിയ യുവാവിനെ മോചിപ്പിക്കാൻ ഉത്തരവിട്ടാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
Third Eye News Live
0