കോൺഗ്രസിൽ ‘കാസ്റ്റിംഗ് കൗച്ച്’ എന്ന സിമി റോസ്ബെല്ലിന്റെ ആരോപണം തള്ളി കെ സുധാകരൻ: അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: എഐസിസി അംഗം സിമി റോസ്ബെല്ലിന്റെ ആരോപണം തള്ളി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ആരോപണം കഴമ്പില്ലാത്തതാണെന്നും ഇതിനെതിരെ മഹിള കോൺഗ്രസ് പരാതി നൽകിയിട്ടുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. ഇക്കാര്യം അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർക്കെതിരെ കടുത്ത ആരോപണങ്ങളാണ് കോൺഗ്രസ് നേതാവ് സിമി റോസ്ബെൽ ജോൺ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.
നേതാക്കളോട് അടുപ്പമുള്ളവർക്ക് മാത്രമേ അവസരങ്ങൾ ലഭിക്കുന്നുള്ളൂവെന്നും സിനിമയിലേതിന് സമാനമായ ‘കാസ്റ്റിങ് കൗച്ച്’ കോൺഗ്രസ് പാർട്ടിയ്ക്കകത്തുമുണ്ടെയിരുന്നു അവരുടെ മറുപടി. ദുരനുഭവം ഉണ്ടായ പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്. അതിനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും സിമി പറഞ്ഞിരുന്നു. സമയം വരുമ്പോൾ അത് പുറത്തുവിടും. തന്നോട് പരാതി പറഞ്ഞവർക്ക് നല്ല ഉപദേശങ്ങൾ നൽകിയിരുന്നെന്നും സിമി റോസ്ബെൽ കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രവർത്തനത്തിലൂടെ വന്നവർ ഇപ്പോഴും തഴയപ്പെടുകയാണ്. അങ്ങനെയുള്ള എത്ര വനിതാ അംഗങ്ങൾ കെപിസിസിയിൽ ഉണ്ടെന്ന് പരിശോധിക്കണം. അവരൊക്കെ വലിയ വലിയ നേതാക്കളുടെ ഗുഡ്ബുക്കിലുള്ളവരാണ്’, സിമി റോസ്ബെൽ പറഞ്ഞു.
മഹിളാ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന സിമി ഒരു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പിഎസ്‌സി അംഗമായും പ്രവർത്തിച്ചിരുന്നു.