video
play-sharp-fill

ആരും അറിയാതെ ആരോടും പറയാതെ കളക്ടറേറ്റിൽ മന്ത്രി രാജുവിന്റെ അവലോകന യോഗം: ജർമ്മിനി വിവാദത്തിൽ ചോദ്യങ്ങൾ ഒഴിവാക്കാൻ മാധ്യമങ്ങളെ മറച്ച് അവലോകന യോഗം; രാജുവിന്റെ സന്ദർശനം വീണ്ടും വിവാദത്തിൽ

ആരും അറിയാതെ ആരോടും പറയാതെ കളക്ടറേറ്റിൽ മന്ത്രി രാജുവിന്റെ അവലോകന യോഗം: ജർമ്മിനി വിവാദത്തിൽ ചോദ്യങ്ങൾ ഒഴിവാക്കാൻ മാധ്യമങ്ങളെ മറച്ച് അവലോകന യോഗം; രാജുവിന്റെ സന്ദർശനം വീണ്ടും വിവാദത്തിൽ

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: പ്രളയക്കെടുതിക്കിടെ ജില്ലയുടെ ചുമതലയുള്ള മന്ത്രി രാജു ജർമ്മിനിയിലേയ്ക്കു മുങ്ങിയ വിവാദം തീരും മുൻപേ ആരെയും അറിയിക്കാതെ ജില്ലയിലെ പ്രളയക്കെടുതി അവലോകനം ചെയ്യാൻ കളക്ടറേറ്റിൽ മന്ത്രിയുടെ രഹസ്യ യോഗം. വിവാദത്തിൽ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതിരിക്കാൻ മാധ്യമങ്ങളെ പൂർണമായും ഒഴിവാക്കിയാണ് ബുധനാഴ്ച രാവിലെ 11 മുതൽ കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ മന്ത്രിയും കളക്ടറും വകുപ്പ് മേധാവികളും രഹസ്യ യോഗം ചേർന്നിരിക്കുന്നത്. ഇന്ന് ജില്ലയിൽ അവലോകന യോഗം ചേരുമെന്നത് സംബന്ധിച്ചു മന്ത്രിയോ, ജില്ലാ ഭരണകൂടമോ യാതൊരു വിധ അറിയിപ്പും നൽകിയിട്ടുമില്ല.
കഴിഞ്ഞ 15 ന് ജില്ലയിൽ സ്വാതന്ത്ര്യദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച ശേഷമാണ്, മന്ത്രി രാജു 16 ന് ജർമ്മിനിയിലേയ്ക്കു മുങ്ങിയത്. ഇത് വിവാദമായതോടെ മന്ത്രി രാജു തിരികെ എത്താൻ ശ്രമിച്ചെങ്കിലും, സാധിച്ചിരുന്നില്ല. പിന്നീട്, മന്ത്രി തിരികെ എത്തിയപ്പോൾ പാർട്ടിക്കുള്ളിൽ വൻ വിവാദമാകുകയും, പാർട്ടി അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ്. ആറു ദിവസത്തോളം ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ, നടപടിയെടുക്കാനോ മന്ത്രി ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ബുധനാഴ്ച രാവിലെ തന്നെ മന്ത്രി ജില്ലയിൽ എത്തിയത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വകുപ്പ് മേധാവിമാർ യോഗത്തിൽ പങ്കെടുത്തു. ജില്ലയിൽ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയും നഷ്ടത്തിന്റെ തോത് വിലയിരുത്തുകയും ചെയ്യുകയാണ് യോഗത്തിൽ ചെയ്യുന്നത്. യോഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് കളക്ടറേറ്റിൽ.