ശൈലജയുടെ മകന്റേത് ബന്ധുനിയമനം’, കോടതിയുത്തരവുണ്ടായിട്ടും അന്വേഷണമില്ലെന്ന് സന്ദീപ് വാര്യര്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎല്‍എക്കെതിരെ ആരോപണവുമായി സന്ദീപ് വാര്യര്‍.
ശൈലജയുടെ മകന്‍ ലെസിതിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ ബന്ധുനിയമനം നടത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം. ലെസിതിന് ഐടി അസിസ്റ്റന്‍റ് മാനേജറായി വഴിവിട്ട് നിയമനം നല്‍കിയെന്നും അതിന് ശേഷം അനധികൃതമായി സ്ഥാനക്കയറ്റവും നല്‍കിയെന്നും ബിജെപി മുന്‍ വക്താവ് കൂടിയായ സന്ദീപ് വാര്യര്‍ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചു വര്‍ഷം മുൻപാണ് ലെസിത്തിന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിയമനം നല്‍കിയത്. കോടതി നിര്‍ദ്ദേശിച്ചിട്ടും മൂന്ന് വര്‍ഷമായിട്ടും അന്വേഷണം നടത്താത്തതിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും സന്ദീപ് അറിയിച്ചു.
അതേ സമയം, വക്താവ് സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ സന്ദീപ് തയ്യാറായില്ല. സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞതിന് അപ്പുറം പറയാനില്ലെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നുമാണ് വിഷയത്തില്‍ സന്ദീപ് പ്രതികരിച്ചത്.