play-sharp-fill
ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുന്നു.

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു; സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുന്നു.

 

 

സ്വന്തം ലേഖകൻ

കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആയിരുന്ന ജ. ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു.

 

ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷത വഹിച്ചിട്ടുണ്ട്.  കൊല്ലത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. തമിഴ്നാട് മുൻ ഗവർണർ ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1989ലാണ് ഫാത്തിമ ബീവി സുപ്രീം കോടതി ജസ്റ്റിസായി നിയമിതയായത്. സുപ്രീം കോടതിയിലെ ആദ്യ മുസ്ലീം ജസ്റ്റിസുമായിരുന്നു അവർ. വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023-ൽ അവർക്ക് സംസ്ഥാനത്തെ രണ്ടാമത്തെ ഉയർന്ന പുരസ്ക്കാരമായ കേരള പ്രഭ നൽകി ആദരിച്ചു.

 

1927 ഏപ്രിൽ 30 ന് പത്തനംതിട്ടയിൽ അന്നവീട്ടിൽ മീർ സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായാണ് എം.ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ടയിലെ ടൗൺ സ്‌കൂളിലും കാതോലിക്കേറ്റ് ഹൈസ്‌കൂളിലും പഠിച്ച അവർ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് കെമിസ്ട്രിയിൽ ബിഎസ്‌സി നേടി . തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ നിന്ന് ബിഎൽ നേടി.