Spread the love

തിരുവനന്തപുരം: കേരള സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലായി ഓഫീസ് അറ്റന്ഡന്റ് തസ്തികയിലേക്ക് നിയമനം നടക്കുന്നു. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമായുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റാണിത്.

video
play-sharp-fill

യോഗ്യരായ ഉദ്യോഗാർഥികൾ പി.എസ്.സി വെബ്സൈറ്റ് മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 01.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗവണ്മെന്റ് സെക്രട്ടറിയേറ്റ്, കേരള പബ്ലിക് സര്വീസ് കമ്മീഷൻ, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റ്, നിയമസഭാ സെക്രട്ടറിയേറ്റ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവയിൽ ഓഫീസ് അറ്റന്ഡന്റ്.

പട്ടികജാതി/വർഗ വിഭാഗക്കാർക്കായുള്ള പ്രത്യേക നിയമനം. ആകെ ഒഴിവുകൾ 05.

Department :

Government Secretariat/ Kerala Public Service Commission/
State Audit Department/ Kerala Legislature Secretariat/
Advocate General Office
Name of post : Office Attendant (Special Recruitment for SC/ST)
CATEGORY NO: 35 /2026
Last date of Application 01.07.2026
ശമ്പളം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 23,000 രൂപമുതൽ 50,200രൂപവരെ ശമ്പളം ലഭിക്കും.

പ്രായപരിധി

18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1981 നും 01.01.2008-നും ഇടയിൽ ജനിച്ചവരായിരിക്കണം.

യോഗ്യത

എസ്.എസ്.എൽ.സി.യോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.

പ്രൊബേഷൻ

ഈ വിജ്ഞാപന പ്രകാരം നിയമനം ലഭിക്കുന്നയാള്‍ പ്രസ്തുത തീയതി മുതല്‍ തുർച്ചയായ 3 വർഷത്തിനുള്ളില്‍ രണ്ടു വർഷം പ്രൊബേഷ നിലായിരിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികള്‍ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികള്‍ അവരുടെ user ID യും password ഉം ഉപയോഗിച്ച്‌ login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ല്‍ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/