‌ഹോമിയോ മെഡിക്കല്‍ കോളജ്, സഹകരണ യൂണിയൻ, പരീക്ഷ കമ്മീഷണറുടെ കാര്യാലയത്തിലും ഒഴിവുകള്‍; ഇപ്പോള്‍ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസർ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് ഹോമിയോപ്പതി വകുപ്പില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയില്‍ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 55200 – 115300 ശമ്ബള സ്കെയിലില്‍ ജോലി ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകള്‍ വകുപ്പ് മേധാവി മുഖേന പ്രിൻസിപ്പാള്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസർ, ഗവണ്‍മെന്റ് ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ്, ഐരാണിമുട്ടം, തിരുവനന്തപുരം – 695 009 എന്ന വിലാസത്തില്‍ ജുലൈ 10 നകം ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഇ-മെയില്‍- pcodhme@gmail.com, ഫോണ്‍ : 0471 2459459.

സഹകരണ യൂണിയനില്‍ മാനേജർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സഹകരണ യൂണിയനില്‍ ജനറല്‍ മാനേജർ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി 23 ന് രാവിലെ 10.30 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്ത് വാക്ക്- ഇൻ- ഇന്റർവ്യൂ നടത്തും. കൊമേഴ്സ്, ഇക്കണോമിക്സ്, മാനേജ്മെന്റ് തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും എച്ച്‌.ഡി.സി ആന്റ് ബി.എം / ജെ.ഡി.സിയുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2025 ജനുവരി 1 ന് 45 നും 60 നും ഇടയില്‍. സർക്കാർ / അർധസർക്കാർ / പൊതുമേഖല / അപെക്സ് സ്ഥാപനങ്ങളില്‍ 10 വർഷത്തെ പ്രവർത്തി പരിചയമോ അല്ലെങ്കില്‍ സംസ്ഥാന സഹകരണ യൂണിയനില്‍ ഓഫീസർ കേഡറില്‍ 10 വർഷത്തെ പ്രവർത്തി പരിചയമോ അഭികാമ്യം. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ ഉള്‍പ്പെടെയുള്ള ബയോഡാറ്റയും വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സഹിതം അഭിമുഖത്തിന് ഹാജരാകണം.

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ഇൻഫർമേഷൻ ഓഫീസർ

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തില്‍ ഇൻഫർമേഷൻ ഓഫീസർ (51,400-1,10,300), ഓഫീസ് അറ്റൻഡന്റ് (23,000- 50,200) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളില്‍ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡേറ്റയും വകുപ്പ് മേധാവിയുടെ കാര്യാലയത്തില്‍ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉള്‍പ്പെടെ ഓഫീസ് മേലധികാരികള്‍ മുഖേന ജൂണ്‍ 28ന് മുമ്ബ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനല്‍ കോപ്ലക്സ് (ഏഴാം നില), തമ്പാനൂർ തിരുവനന്തപുരം- 1 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമർപ്പിക്കണം.