play-sharp-fill
കോട്ടയം നഗരസഭാ കൗണ്‍സിലര്‍ ജിഷാ ഡെന്നിയുടെ സംസ്കാരം നാളെ;  നഗരസഭയില്‍ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വിലാപയാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും

കോട്ടയം നഗരസഭാ കൗണ്‍സിലര്‍ ജിഷാ ഡെന്നിയുടെ സംസ്കാരം നാളെ; നഗരസഭയില്‍ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വിലാപയാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും

സ്വന്തം ലേഖിക

കോട്ടയം: അന്തരിച്ച നഗരസഭാ 38-ാം വാര്‍ഡ് കൗണ്‍സിലര്‍ ജിഷാ ഡെന്നിയുടെ സംസ്ക്കാരം നാളെ വൈകിട്ട് നാലിന് ചിങ്ങവനം സെന്റ് ജോണ്‍സ് ക്നാനായ പുത്തന്‍പള്ളിയില്‍ നടത്തും.

ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം നഗരസഭയില്‍ പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വിലാപയാത്രയായി ഭവനത്തിലേക്ക് കൊണ്ടുപോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര്‍ബുദ ബാധിതയായി ചികിത്സയിലായിരിക്കെയായിരുന്നു മരണം.
ആദ്യ തവണ കൗണ്‍സിലറായിരുന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

തുടര്‍ന്ന് കഴിഞ്ഞ ടേമില്‍ മത്സരരംഗത്തുണ്ടായിരുന്നില്ല. അസുഖം ഭേദമായതോടെ ഇത്തവണ മത്സരിക്കുകയും വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.

എന്നാല്‍ പിന്നീടും രോഗബാധയുണ്ടായതോടെ ചികിത്സയിലായിരുന്ന ജിഷ ഇന്നലെ വൈകിട്ട് 8.45 നാണ് അന്തരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ചിങ്ങവനം തെക്കെ മഠത്തില്‍ ഡെന്നി കുര്യാക്കോസിന്റെ ഭാര്യയാണ്. പരേത മാരാരിക്കുളം വെളിപ്പറമ്പില്‍ പരേതനായ ലൂക്കോസിന്റെയും ലില്ലിക്കുട്ടിയുടെയും മകളാണ്. മക്കള്‍: കുര്യാക്കോസ്, ലൂക്കോസ്, സെബാന്‍.