play-sharp-fill
സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്പള വിതരണം ഇന്നു തുടങ്ങും:

സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്പള വിതരണം ഇന്നു തുടങ്ങും:

 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ മുടങ്ങിയ ശമ്പള വിതരണം ഇന്നു തുടങ്ങും. മുന്നു ദിവസം കൊണ്ടു നല്‍കാനാണ് ആലോചന. ഇന്നു മുതൽ കൊടുത്തു തുടങ്ങും.

ട്രഷറി തുടർച്ചായി ഓവർ ഡ്രാഫ്റ്റില്‍ ആകാതിരിക്കാൻ സർക്കാർജീവനക്കാരുടെയും പെൻഷൻകാരുടെയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിക്കുകയായിരുന്നു. ഇന്നു മുതല്‍ ഘട്ടംഘട്ടമായി ഇത് ഒഴിവാക്കും. ആദ്യദിവസം പെൻഷൻകാർക്കും സെക്രട്ടേറിയറ്റ് ജീവനക്കാർക്കും പണമെത്തും. രണ്ടാംദിവസം മറ്റു വകുപ്പുകളിലെ ജീവനക്കാർ, മൂന്നാംദിവസം അധ്യാപകർ എന്നിങ്ങനെയായിരിക്കും ക്രമീകരണം.

സർക്കാർജീവനക്കാരുടെ ശമ്ബളം നല്‍കുന്നതോട ട്രഷറി വീണ്ടും ഓവർ ഡ്രാഫ്റ്റിലാവും. ശമ്ബളപ്രതിസന്ധി പരിഹരിച്ചാലും ഇനിയുള്ള ദിവസങ്ങളില്‍ സർക്കാർ മുള്‍മുനയിലായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്ബത്തികവർഷത്തിന്റെ ഒരു പാദത്തില്‍ ആകെ 36 ദിവസമാണ് ഓവർ ഡ്രാഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്താവുന്നത്. ഇതു പിന്നിട്ടാല്‍ റിസർവ് ബാങ്ക് ഇടപാടുകള്‍ നിർത്തിവെക്കും. ഇതോടെ ട്രഷറി പൂട്ടേണ്ടിവരും. ഈ പാദത്തില്‍ 27 ദിവസം ട്രഷറി ഓവർ ഡ്രാഫ്റ്റിലായിരുന്നു. ഇനി ഒമ്ബതുദിവസമേ ശേഷിക്കുന്നുള്ളൂ. അതിനുള്ളില്‍ ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കേണ്ടിവരും