ഈരാറ്റുപേട്ടയിൽ വൻ കഞ്ചാവ് വേട്ട; ന്യൂഇയർ പാർട്ടിക്കായി തമിഴ് നാട്ടിൽ നിന്നും കൊണ്ട് വന്ന 4.050 കിലോ ഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു; രണ്ടുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ഈരാറ്റുപേട്ട : ഈരാറ്റുപേട്ടയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. ന്യൂഇയർ പാർട്ടിക്കായി തമിഴ് നാട്ടിൽ നിന്നും കൊണ്ട് വന്ന 4.050 കിലോ ഗ്രാം കഞ്ചാവുമായി രണ്ടുപേർ എക്സൈസ് പിടിയിൽ.
ഈരാറ്റുപേട്ട നടക്കൽ സ്വാദേശി ആലയ്ക്കൽ വീട്ടിൽ ജാസിം ജലീൽ (21), പിണ്ണാക്കനാട് ചേറ്റു തോട് സ്വാദേശി മണ്ണി പറമ്പ് വീട്ടിൽ രാഹുൽ ഷാജി (21) എന്നിവരെയാണ് ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ന്യൂ ഇയർ പാർട്ടി നടത്തുവാനായി തമിഴ് നാട്ടിൽ നിന്ന് കൊണ്ടുവന്ന കഞ്ചാവ് ബൈക്കിൽ എത്തിക്കവേ എക്‌സൈസ് സംഘം സഹസികമായി പിടികൂടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദിവസങ്ങളായി ഇവർ ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർമാരുടേയും എക്‌സൈസ് ഷാഡോ അംഗങ്ങൾ ആയ നിയാസ് സി ജെ, വിശാഖ് കെ വി എന്നിവരുടെ നിരീക്ഷണത്തിൽ ആയിരുന്നു.
ന്യൂ ഇയർ- ക്രിസ്മസിനോട് അനുബന്ധിച്ചു പ്രദേശത്ത് എക്‌സൈസ് നിരീക്ഷണം കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്ന് ഈരാറ്റുപേട്ട ഇൻസ്‌പെക്ടർ അറിയിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്‌ത സംഘത്തിൽ പ്രിവന്റീവ് ഓഫീസർ മനോജ് ടി ജെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിനോ പി എസ്, പ്രദീഷ് ജോസഫ്, റോയ് വർഗീസ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുജാത സി ബി എക്‌സൈസ് ഡ്രൈവർ ഷാനവാസ് ഒ എ എന്നിവർ ഉണ്ടായിരുന്നു.