ഒന്നല്ല, രണ്ടല്ല 30 ഇരട്ടകള്‍ ഒരു സ്കൂളില്‍; കുട്ടിക്കുകുറുമ്പന്മാരെ തിരിച്ചറിയാൻ കയ്യിലൊരു ട്രിക്കുമായി അധ്യാപകർ.
സ്വന്തം ലേഖിക
പാലക്കാട് : ചെര്‍പ്പുളശ്ശേരി ഇരുമ്ബാലശേരി യു പി സ്കൂള്‍ മുറ്റത്തേക്ക് കടന്നാല്‍ ഒരേ മുഖം രണ്ട് തവണ കണ്ണില്‍പ്പെട്ടേക്കാം. ഒന്നല്ല രണ്ടല്ല, യു കെ ജി മുതല്‍ ഏഴ് വരെ സ്കൂളില്‍ പഠിക്കുന്നത് 15 ജോഡി ഇരട്ടകളാണ്. സ്കൂളില്‍ ആകെ കുട്ടികള്‍ 900. ഇരട്ടകള്‍ മാത്രം 30. ഒപ്പം ഒരു മൂവര്‍ സംഘവുമുണ്ട്. ഇതില്‍ 3 ഇരട്ടകള്‍ പെണ്‍കുട്ടികളാണ്. 7 ഇരട്ടകള്‍ ആണ്‍കുട്ടികളും.
5 ജോടികള്‍ ആണ് – പെണ് സഹോദരങ്ങളാണ്. ലിയാനും ലിജിനയും ലിസ്മയും ലിസ്നയും വരുന്നത് ഒരു വീട്ടില്‍ നിന്നാണ്. സഫുവാനോട് പറയേണ്ട കാര്യം സുഫിയാനോടും ബാസിമിനോട് പറയേണ്ടത് ബാസിലിനോടും പറഞ്ഞ് അബദ്ധത്തിലായ അധ്യാപകരും കൂട്ടുകാരും ഉണ്ടിവിടെ. അണ്ണന് കാട്ടിയ കുസൃതിക്ക് തമ്പിക്ക് നുള്ള് കൊടുത്ത് പൊല്ലാപ്പിലാവാതിരിക്കാന് അധ്യാപകരുടെ കയ്യിലൊരു ട്രിക്കുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടക്കത്തില്‍ കുട്ടികളെ കണ്ട് മനസ്സിലാക്കാന്‍ ഒരുപാട് പ്രയാസമുണ്ടായിരുന്നു. പിന്നീട് കുട്ടികളുടെ ഓരോ അടയാളങ്ങള്‍ കണ്ടെത്തിയാണ് അവരെ മനസ്സിലാക്കുന്നതെന്ന് പ്രധാനാധ്യാപിക നസീറ പറഞ്ഞു. ഇരട്ട കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചര്‍ക്കുമുണ്ട് ഇരട്ട കുട്ടികള്‍ എന്നതാണ് മറ്റൊരു കൗതുകം. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കൌതുകം നിറഞ്ഞതാണ്. വളരെ സന്തോഷമുണ്ടെന്ന് ഫായിസ ടീച്ചര്‍ പറഞ്ഞു.