ഐ.പി.എൽ വിദേശത്തു നടത്തിയത് രാജ്യത്തേയ്ക്കു സ്വർണ്ണം കടത്താനോ..! സ്വർണ്ണം കടത്തിയ കേസിൽ മുംബൈ ഇന്ത്യൻസ് താരം ക്രുനാൽ പാണ്ഡ്യ പിടിയിൽ

ഐ.പി.എൽ വിദേശത്തു നടത്തിയത് രാജ്യത്തേയ്ക്കു സ്വർണ്ണം കടത്താനോ..! സ്വർണ്ണം കടത്തിയ കേസിൽ മുംബൈ ഇന്ത്യൻസ് താരം ക്രുനാൽ പാണ്ഡ്യ പിടിയിൽ

Spread the love

തേർഡ് ഐ സ്‌പോട്‌സ്

മുംബൈ: ഐ.പിൽ വിദേശത്തു നടത്തിയത് സ്വർണ്ണം കടത്താനോ. താരങ്ങളുടെ പേരിൽ കോടികളുടെ സ്വർണ്ണംകടത്തുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഐ.പിൽ വിദേശത്തു നടത്തുകയാണ് എന്ന സൂചനയാണ് ലഭിക്കുന്നത്. ഇപ്പോൾ മുംബൈ ഇന്ത്യൻസ് താരവും, ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയുടെ സഹോദരനുമായ ക്രുനാൽ പാണ്ഡ്യയാണ് ഇപ്പോൾ സ്വർണ്ണവുമായി പിടികൂടിയത്.

ക്രുണാൽ പാണ്ഡ്യയെ വിമാനത്താവളത്തിൽ തടഞ്ഞു. മുംബൈ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ആണ് തടഞ്ഞുവെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎഇയിൽ നിന്ന് ക്രുണാൽ തിരിച്ചെത്തിയപ്പോൾ കണക്കിൽപ്പെടുത്താത്ത സ്വർണ്ണാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വെച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ തടഞ്ഞത്. മുംബൈ ഓൾറൗണ്ടറായ ക്രുണാൽ പാണ്ഡ്യ ഐപിഎൽ കഴിഞ്ഞു നാട്ടിലേക്ക് മടങ്ങിയതായിരുന്നു.

അതേസമയം, താരത്തിൽ നിന്ന് കൊണ്ടുവരാൻ അനുവദിച്ചതിനേക്കാൾ കൂടുതൽ സ്വർണാഭരണങ്ങൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്. നിലവിൽ ക്രുണാലിനെ ചോദ്യം ചെയ്തുവരികയാണ്.