പാന്‍, ആധാര്‍ കാര്‍ഡുകള്‍ ഇനി റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ലഭിക്കും: യാത്രക്കാര്‍ക്ക് ഫോണ്‍ റീചാര്‍ജ് ചെയ്യാനും വൈദ്യുതി ബില്ലടയ്ക്കാനും സൗകര്യം; പുത്തൻ പരിഷ്കാരങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: ഇനി മുതൽ യാത്രക്കാര്‍ക്ക് പാന്‍, ആധാര്‍ കാര്‍ഡുകള്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും ലഭിക്കും.
എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും അതിനുള്ള സൗകര്യം ഒരുക്കി തുടങ്ങിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ.
കൂടാതെ, യാത്രക്കാര്‍ക്ക് ഫോണ്‍ റീചാര്‍ജ് ചെയ്യാനും വൈദ്യുതി ബില്ലടയ്ക്കാനുമുള്ള സൗകര്യവും റെയില്‍വെ സ്റ്റേഷനുകളില്‍ ഉടന്‍ ലഭിച്ചു തുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യഘട്ടത്തില്‍ വടക്ക് കിഴക്കന്‍ റെയില്‍വേയുടെ രണ്ട് സ്റ്റേഷനുകളിലാണ് ഈ സൗകര്യം ആരംഭിച്ചിരിക്കുന്നത്. നിലവില്‍, റെയില്‍വയര്‍ സാത്തി കിയോസ്‌ക് സ്ഥാപിച്ചിരിക്കുന്ന രണ്ട് സ്റ്റേഷനുകള്‍ വാരണാസി സിറ്റി, പ്രയാഗ്‌രാജ് രാംബാഗ് എന്നിവയാണ്.
ഇന്ത്യന്‍ റയില്‍വേയുടെ ഈ നടപടികള്‍ വിജയകരമായി നടപ്പിലാക്കുന്നതിനായി, റെയില്‍വെ സ്റ്റേഷനുകളില്‍ പൊതു സേവന കേന്ദ്രങ്ങള്‍ പോലെയുള്ള കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍ടെല്‍. റെയില്‍വയര്‍ സാത്തി കിയോസ്‌ക് എന്നായിരിക്കും ഈ കിയോസ്‌കുകള്‍ അറിയപ്പെടുക.
റെയില്‍വയര്‍ സാത്തി കിയോസ്‌ക് വഴി യാത്രക്കാര്‍ക്ക് ആധാറിനും പാന്‍ കാര്‍ഡിനും അപേക്ഷിക്കാനും നികുതി അടയ്ക്കാനും ബസ് ടിക്കറ്റുകളും വിമാന ടിക്കറ്റുകളും ബുക്ക് ചെയ്യാനും കഴിയും.
കൂടാതെ, വോട്ടര്‍ കാര്‍ഡ്, ബാങ്കിങ്, ഇന്‍ഷുറന്‍സ് സേവനങ്ങളും ലഭ്യമാകും. ആദായ നികുതി സമര്‍പ്പിക്കാനുള്ള സൗകര്യവും ലഭിക്കും.