play-sharp-fill
സർക്കാർ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തുടയില്‍ സൂചി തുളച്ചു കയറിയ സംഭവം ; ജീവനക്കാർക്കെതിരെ കൂട്ട നടപടിക്ക് ശുപാർശ

സർക്കാർ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തുടയില്‍ സൂചി തുളച്ചു കയറിയ സംഭവം ; ജീവനക്കാർക്കെതിരെ കൂട്ട നടപടിക്ക് ശുപാർശ

തൃശ്ശൂർ : കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തുടയില്‍ സൂചി തുളച്ചു കയറിയ സംഭവത്തില്‍ കൂട്ട നടപടിക്ക് ശുപാർശ.

ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സിങ്‌ ജീവനക്കാർ അടക്കമുള്ളവരെ ഉടൻ സ്ഥലം മാറ്റും. സംഭവത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ഡിഎംഎയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.

കായംകുളം താലൂക്കാശുപത്രിയില്‍ ചികിത്സക്കെത്തിയ ഏഴ് വയസുകാരൻ്റെ തുടയിലാണ് ഉപയോഗിച്ച സിറിഞ്ച് സൂചി തുളച്ചുകയറിയത്. 14 വർഷം വരെ കുഞ്ഞിന് എച്ച്‌ഐവി ഉള്‍പ്പടെഉള്ള പരിശോധനകള്‍ നടത്തേണ്ട ഗതികേടിലാണിപ്പോള്‍ കുടുംബം. കായംകുളം ചിറക്കടവം സ്വദേശികളായ കുടുംബത്തിനാണ് ദുരവസ്ഥയുണ്ടായത്. കഴിഞ്ഞ മാസം 19ന് കായംകുളം താലൂക്കാശുപത്രിയില്‍ പനി ബാധിച്ച്‌ എത്തിയതായിരുന്നു. കുട്ടിയെ അത്യാഹിത വിഭാഗത്തിലെ കട്ടിലില്‍ കിടത്തിയപ്പോഴാണ് മറ്റ് ഏതോ രോഗികള്‍ക്ക് കുത്തിവെയ്പ്പ് നടത്തിയ സൂചി തുടയ്ക്ക് മുകളില്‍ തുളച്ച്‌ കയറിയത്. സംഭവം വാർത്തയായതിന് പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ അടക്കം കേസെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് രോഗിയെ കുത്തി വെച്ച സൂചിയാണ് കുഞ്ഞിന്റെ തുടയില്‍ തുളച്ചു കയറിയതെന്ന് വ്യക്തമല്ല. വിദഗ്ധ പരിശോധനയ്ക്കായി വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ കുഞ്ഞിന് എച്ച്‌ വണ്‍ എൻ വണ്‍, ഡെങ്കിപ്പനി, പോലെയുള്ള പരിശോധനകള്‍ നടത്തി. എന്നാല്‍ എച്ച്‌ഐവി പരിശോധന മെഡിക്കല്‍ കോളേജില്‍ നടത്താൻ പറ്റാത്തതിനാല്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കുടുംബം.ഒരു ടെസ്റ്റിന് ഇരുപതിനായിരം രൂപ വരെ ചിലവാകും. തുടർന്ന് 14 വർഷം വരെ എല്ലാവർഷവും ഈ പരിശോധന നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.