കുനിയാൻ പറഞ്ഞാൽ ഇഴയുന്ന പൊലീസ്‌കാരനാണ് ഐജി ശ്രീജിത്ത്; രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി
സ്വന്തം ലേഖകൻ
കോട്ടയം: ഐ.ജി ശ്രീജിത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേസ് അട്ടിമറിക്കാൻ വേണ്ടിയാണ് കാസർകോട് ഇരട്ടക്കൊലക്കേസിന്റെ ചുമതല ഐ.ജി ശ്രീജിത്തിനെ ഏൽപ്പിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു. കുനിയാൻ പറയുമ്പോൾ ഇഴയുന്ന ഉദ്യോഗസ്ഥനാണ് ശ്രീജിത്തെന്നും അദ്ദേഹത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ നമുക്ക് ഇക്കാര്യം മനസിലാകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശ്രീജിത്ത് കൃത്യമായി നടപടി എടുത്തില്ല. ശബരിമലയിലും ശ്രീജിത്ത് യുവതികളെ പ്രവേശിപ്പിക്കാൻ നടത്തിയ നീക്കം സമുഹത്തിന് മുന്നിലുണ്ട്. കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ശ്രീജിത്തിന്റെ കഴിവെന്താണെന്നും മുല്ലപ്പള്ളിചോദിച്ചു. കെവിൻ കേസിൽ നടപടിനേരിട്ട ഉദ്യോഗസ്ഥനാണ് നിലവിൽകേസ് അന്വേഷിക്കുന്ന എസ്.പി മുഹമ്മദ് റഫീക്ക്. അതിനാൽ ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group