വെയിലായാലും മഴയായാലും പാമ്പാടിയില്‍ വരുന്നവർക്ക് കുളിച്ചു മടങ്ങാം; വഴിയോരത്തു വെള്ളം സുലഭം!; പൈപ്പ് പൊട്ടി റോഡിലൂടെ കുടിവെള്ളം പാഴാകുന്നു; വലഞ്ഞ് നാട്ടുകാർ!!
സ്വന്തം ലേഖകൻ
പാമ്പാടി: വെയിലായാലും മഴയായാലും പാമ്പാടിയില്‍ വന്നാല്‍ കുളിച്ചു പോകാം. ഓരോ ദിവസവും ഓരോ സ്‌ഥലങ്ങളില്‍ പൈപ്പ് പൊട്ടുന്നതിനാല്‍ വഴിയോരത്തു വെള്ളം സുലഭം!.
ഒന്നിലേറെ സ്‌ഥലങ്ങളില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്ന കാഴ്‌ചയാണ് പാമ്പാടി ടൗണില്‍.
ഒരിടത്തെ പൈപ്പ് പൊട്ടി വെള്ളമൊഴുക്ക് മാറ്റണമെങ്കില്‍ കുറഞ്ഞത് ഒരാഴ്‌ച സമയമെടുക്കും. അപ്പോഴേയ്‌ക്കും അടുത്ത സ്‌ഥലത്തു പൈപ്പ് പൊട്ടുമെന്നു നാട്ടുകാര്‍ പറയുന്നു. പോലീസ് ക്വാര്‍ട്ടേഴ്‌സ് റോഡിനും കരിമ്ബിന്‍ പാലത്തിനുമിടയിലാണ് കൂടുതലും പൈപ്പുകള്‍ പൊട്ടുന്നത്. ഇന്നലെ ഗ്രാമീണ ബാങ്കിനു മുന്‍ഭാഗത്തെ പൈപ്പാണ് പൊട്ടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരിമ്ബില്‍ തോട്ടിനു സമീപത്തുള്ള പംമ്ബ് ഹൗസില്‍ നിന്നു കുറിയന്നൂര്‍ കുന്നിലെ ടാങ്കിലേയ്‌ക്കാണ് വെള്ളമെത്തിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കാല പഴക്കം ചെന്ന പൈപ്പുകളാണ് റോഡിനടിയില്‍ സ്‌ഥാപിച്ചിരിക്കുന്നത്.
ഏതു സമയവും പൈപ്പ് പൊട്ടാമെന്ന നിലയിലാണ്. ഈ ഭാഗങ്ങളില്‍ ടൈല്‍ സ്‌ഥാപിച്ചിരുന്ന ഭാഗങ്ങളെല്ലാം കുഴികളായി മാറിയിരിക്കുകയാണ്. ഓരോ സ്‌ഥലത്തും പൈപ്പ് പൊട്ടുമ്ബോള്‍ അവിടെ കുഴിയെടുത്താണ് നന്നാക്കുന്നത്. പിന്നീട് മണ്ണിട്ട് കുഴി മൂടുമെങ്കിലും വാഹനങ്ങള്‍ കയറുമ്ബോള്‍ മണ്ണ് താഴേക്ക് ഇരിക്കുന്നതിനാലാണ് കുഴി രൂപപ്പെടുന്നത്.
പോലീസ് ക്വാര്‍ട്ടേഴ്‌സ് റോഡ് മുതല്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ വരെയുള്ള ഭാഗത്തെ പഴയ പൈപ്പുകള്‍ മാറ്റി പുതിയ വസ്‌ഥാപിച്ചാലേ പ്രശ്‌നത്തിന് ശ്വാശ്വത പരിഹാരമാവുകയുള്ളു. എന്നാല്‍, അധികൃതര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുുന്നു.
നിലവില്‍, ടാങ്കിലേയ്‌ക്ക് പമ്പ് ചെയ്‌ത് കയറ്റുന്ന വെള്ളം മുഴുവനും തീര്‍ന്നു കഴിഞ്ഞാലേ ടൗണിലെ വെള്ളമൊഴുക്ക് നിലയ്‌ക്കുകയുള്ളു. അതുവരെയും വഴിയോരത്തു കൂടി നടക്കുന്നവര്‍ വെള്ളത്തില്‍ കുളിക്കുകയും ചെയ്യും.