പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു, ഡെങ്കിപ്പനിയാണോയെന്ന് സംശയം
ഇടുക്കി: പീരുമേട്ടിൽ പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു. ജഗദീഷ് – ശാരദാ ദമ്പതികളുടെ മകൾ അതുല്യയാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലമായി പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി പനി കൂടുതലായതിനെ തുടർന്ന് വീണ്ടും തിരികെ ആശുപത്രിയിൽ കൊണ്ടുവരികയും വെളുപ്പിനെ മൂന്നു മണിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു. ഡെങ്കി പനിയായിരുന്നുവെന്നാണ് സംശയം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Third Eye News Live
0