play-sharp-fill
ആദ്യം കരുതിയത് ആന നീന്തുന്നതാണെന്ന്; ഇടുക്കി ഡാമില്‍ ഒഴുകിയെത്തിയത് വന്‍മരം; ഷട്ടര്‍ അടച്ചതിനാല്‍ ഒഴിവായത് വലിയ അപകടം

ആദ്യം കരുതിയത് ആന നീന്തുന്നതാണെന്ന്; ഇടുക്കി ഡാമില്‍ ഒഴുകിയെത്തിയത് വന്‍മരം; ഷട്ടര്‍ അടച്ചതിനാല്‍ ഒഴിവായത് വലിയ അപകടം

സ്വന്തം ലേഖകൻ

ഇടുക്കി: ഇടുക്കിയിലെ ചെറുതോണി അണക്കെട്ടില്‍ ഷട്ടറിനു സമീപത്തേക്ക് ഒഴുകി എത്തിയത് വന്‍മരം.

പെട്ടന്ന് തന്നെ കെഎസ്ഇബി ഇടപെട്ട് ഷട്ടര്‍ അടച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ശനിയാഴ്ച രാത്രിയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണക്കെട്ടിന്റെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിലൊരാള്‍ വെള്ളത്തിലൂടെ എന്തോ ഒഴുകി വരുന്നത് കണ്ടപ്പോള്‍ ആന നീന്തുന്നതാണെന്നാണ് ആദ്യം കരുതിയത്. സൂക്ഷിച്ചു നോക്കിയപ്പോഴാണ് വലിയ മരമാണെന്ന് മനസ്സിലായത്. ഉടനെ തന്നെ അണക്കെട്ടിലുണ്ടായിരുന്ന കെഎസ്ഇബി അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ എം പി സാജുവിനെ വിവരം അറിയിക്കുകയായിരുന്നു.

അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നിരിക്കുന്നതിനാല്‍ ഷട്ടറിനിടയില്‍ മരം കുടങ്ങാനുള്ള സാധ്യത കൂടുതലായതു കൊണ്ട് തന്നെ ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയറെ വിളിക്കുകയും ഉടനെ തന്നെ ഷട്ടറടയ്ക്കാന്‍ ചീഫ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ജില്ലാ കളക്ടറുടെ അനുമതി ഇല്ലാതെ അടക്കാനാകില്ല എന്നത് കൊണ്ട് തന്നെ ചെയര്‍മാന്‍ ഉള്‍പ്പെടെ ഇടപെട്ട് കളക്ടറെ കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി അരമണിക്കൂറിനുള്ളില്‍ ഷട്ടറടയ്ക്കുകയായിരുന്നു.

ഈ സമയം മരം ഏതാണ്ട് ഷട്ടറിനടുത്ത് വരെ എത്തിയിരുന്നു. തുടര്‍ന്ന് അഗ്‌നി രക്ഷാ സേനയുടെ സഹായത്തോടെ ബോട്ടിലെത്തി മരം കെട്ടി വലിച്ചാണ് കരക്കടുപ്പിച്ചത്.
ഒവുകിയെത്തിയ മരത്തിന്റെ വേര് ഭാഗത്തിന് 1.5 മീറ്ററോളം വീതിയും തടിക്ക് എട്ടടിയിലധികം നീളവുമുണ്ട്. ഈ മരം കുടുങ്ങിയിരുന്നെങ്കില്‍ ഷട്ടര്‍ പിന്നീട് 4 മീറ്ററോളം ഉയര്‍ത്തേണ്ടി വന്നേനെ. മരം ഷട്ടറില്‍ ഉടക്കിയാല്‍ ജലനിരപ്പ് 2373 ന് താഴെ എത്തിച്ചാല്‍ മാതരമേ പുറത്തെടുക്കാന്‍ കഴിയുമായിരുന്നുള്ളു. ഇത് പ്രളയത്തിനു തന്നെ കാരണമായേനെ. സമയോചിതമായ ഇചപെടല്‍ മൂലം വലിയ ദുരന്തമാണ് ഒഴിവായത്.