ഇടുക്കി അടിമാലിയിൽ പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
അടിമാലി : ഇടുക്കിയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കോവിലൂർ കൊങ്കമണ്ടി വീട്ടിൽ ഹരിച്ചന്ദ്രനെ (ഹരി-25) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാർഥിനിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി കണ്ടെത്തിയത്. ലൈംഗിക അതിക്രമം നടന്നതായി പെൺകുട്ടിയുടെ മൊഴി നല്‍കിയതോടെ പൊലീസ് പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി കേസെടുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധയിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി. തുടർന്ന് മജിസ്ട്രേറ്റ് രഹസ്യ മൊഴിരേഖപ്പെടുത്തി. സി.ഐ.ക്ലീറ്റസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വട്ടവടയിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.