play-sharp-fill
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്വകാര്യ പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിന് നിയന്ത്രണം; പൊതുഭരണ വകുപ്പ് വഴി മാത്രം അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കണം; നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കാണും; ചീഫ് സെക്രട്ടറിയുടെ ഉത്തരവ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്വകാര്യ പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നൽകി പല ഉദ്യോഗസ്ഥരും അവാർഡുകൾ വാങ്ങുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി ഉത്തരവിൽ പറയുന്നു.

പൊതുഭരണ വകുപ്പ് വഴി മാത്രം അവാർഡുകൾക്ക് അപേക്ഷ സമർപ്പിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കാണുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. അനുമതിയില്ലാതെ അവാർഡ് സ്വീകരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അവാർഡ് വാങ്ങായിരുന്നു. ഇതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വ്യാപക പ്രതിഷേധം കൂടി ഉയർന്നപ്പോഴാണ് ഉത്തരവ്. സംസ്ഥാനത്ത്, പ്രത്യേകിച്ച് ക്ലബ്ബുകളും സന്നദ്ധ സംഘടനകളും ഉയർന്ന സർക്കാർ പദവികൾ വഹിക്കുന്നവർക്ക് അവാർഡുകൾ നൽകുന്നത് സാധാരണമാണ്.