
സ്വന്തം ലേഖകൻ
കോഴിക്കോട്∙ കുറ്റ്യാടി കക്കട്ടിലിലെ ഭർത്താവിന്റെ വീട്ടിൽ യുവതിക്ക് നേരെ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാതെ ഉദാസീനത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിങ് ചെയർപഴ്സൻ കെ.ബൈജുനാഥ് നിർദ്ദേശിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിന്റെ മുകൾനിലയിൽ ഉറങ്ങുന്നതിനിടയിലാണ് മുഖംമൂടി ധരിച്ച അജ്ഞാതൻ യുവതിയെ ആക്രമിച്ചത്. ഭർതൃമാതാവും കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ പൊലീസ് തെളിവുശേഖരണത്തിന് എത്തിയത് ഞായറാഴ്ച വൈകിട്ടാണ്.
മൊഴിയെടുക്കാൻ വിളിപ്പിച്ച പൊലീസ് വഴിയിൽ ഇറക്കിവിട്ടു. എഫ്ഐആറിന്റെ പകർപ്പ് നൽകിയില്ല. അതേസമയം, എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.