വീട്ടമ്മയെ വെട്ടി വീഴ്ത്തി കഴുത്ത് അറുത്ത് മാറ്റി കൊലപ്പെടുത്തി; സംഭവത്തിൽ പ്രതിയെ നാട്ടുകാർ കയ്യോടെ പിടികൂടി; കൊലപാതകം മോഷണശ്രമത്തിനിടെ; പ്രതിയിൽനിന്ന് തൊണ്ടിമുതലായ സ്വർണ്ണം കണ്ടെടുത്തു

Spread the love

തൃശ്ശൂർ: തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്.

സംഭവത്തിൽ മുതുവറ സ്വദേശി കണ്ണൻ പോലീസ് പിടിയിലായി. ഇയാളിൽ നിന്നും തൊണ്ടിമുതലായ സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു.

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്ത് അറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാത്രി 8 മണിയോടെയാണ് സംഭവം. സിന്ധുവിന്റെ ഭർത്താവ് സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്.