ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
പാലക്കാട്: ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണ വീട്ടമ്മ മരിച്ചു. പുലർച്ചെ 5.30ന് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. തൃശൂർ തിരുവില്ല്വാമല സ്വദേശിനി പള്ളിപ്പെറ്റ വീട്ടിൽ രത്നാകുമാരി (63) ആണ് മരിച്ചത്.
ചെന്നൈ-മംഗലാപുരം എക്സ്പ്രസ് ട്രെയിനിൽ കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ട്രെയിനിൽ കയറാൻ ശ്രമിച്ച ഇവർ കാൽ വഴുതി വീഴുകയായിരുന്നു. പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ടാണ് മരണം സംഭവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0