
തേർഡ് ഐ ബ്യൂറോ
കൊച്ചി: സംസ്ഥാനത്തു നിന്നും ലക്ഷദ്വീപിലെ സാധാരണക്കാരായ ആളുകൾക്ക് പിൻതുണ ലഭിക്കുകയും, സമരം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ലക്ഷദ്വീപിന്റെ കാര്യത്തിൽ നടപടികൾ കൂടുതൽ കർക്കശമാക്കുന്നു.
ലക്ഷദ്വീപിന്റെ നിയപരമായ കാര്യങ്ങൾ പരിഗണിക്കുന്നത് കേരള ഹൈക്കോടതിയിൽ നിന്നും മാറ്റുന്നതിനാണ് നീക്കം നടക്കുന്നത്. ഇത് ഫലപ്രാപ്തിയിൽ എത്തിയാൽ കർണ്ണാടക ഹൈക്കോടതിയാകും ഇനി ലക്ഷദ്വീപ് സംബന്ധിച്ചുള്ള കേസുകൾ പരിഗണിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോദ പട്ടേലിെന്റ ഭരണ നടപടികള്‍ ചോദ്യം ചെയ്ത് നിരവധി ഹരജികള്‍ ഹൈകോടതിയില്‍ എത്തിയ സാഹചര്യത്തിലാണ് ഇതെന്ന് പി.ടി.ഐ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 11 റിട്ട് അടക്കം 23 ഹരജികളാണ് ഈ വര്‍ഷം ഫയല്‍ ചെയ്തത്. ലക്ഷദ്വീപ് പൊലീസിേന്റയും പ്രാദേശിക ഭരണകൂടത്തിേന്റയും നടപടികള്‍ ചോദ്യംചെയ്തും ഹരജികള്‍ എത്തിയിട്ടുണ്ട്.
ലക്ഷദ്വീപിലെ കോവിഡ് നിയമങ്ങളില്‍ വരുത്തിയ മാറ്റം, പുതിയ ഗുണ്ടാ നിയമം, മത്സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ വിവാദ നടപടികളാണ് പ്രധാനമായും ചോദ്യംചെയ്യപ്പെട്ടത്.
അതിനിടെ, ലക്ഷദ്വീപിനെ കര്‍ണാടകയിലേക്ക് മാറ്റാന്‍ ശിപാര്ശയെന്ന പ്രചാരണം വാസ്തവവിരുദ്ധെമന്ന് കലക്ടര്‍ അസ്കര്‍ അലി. അത്തരത്തിലൊരു നീക്കവും നടന്നിട്ടില്ലെന്ന് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.അതേസമയം, ഒരു പ്രദേശത്തിെന്റ നിയമ പരിധി മാറ്റാന്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കണമെന്നാണ് വ്യവസ്ഥ.
ഭരണഘടനയുടെ അനുച്ഛേദം 241 പ്രകാരം പാര്‍ലെമന്റ് പാസാക്കുന്ന നിയമം വഴി മാത്രമേ ഒരു പ്രദേശത്തിന് കോടതിയെ നിശ്ചയിച്ച് നല്‍കാനാകൂ. കര്‍ണാടക ഹൈകോടതിയിലേക്ക് നിയമ പരിധി മാറ്റാനുള്ള നീക്കം അഡ്മിനിസ്ട്രേറ്റര്‍ പദവിയുടെ ദുരുപയോഗമാണെന്നും ഇതിനെ ശക്തിയുക്തം എതിര്‍ക്കുമെന്നും ലക്ഷദ്വീപ് എം.പി പി.പി. മുഹമ്മദ് ഫൈസല്‍ പറഞ്ഞു. ദ്വീപ് നിവാസികളുടെ മാതൃഭാഷ മലയാളമാണ്.
കേരള ആന്‍ഡ് ലക്ഷദ്വീപ് ഹൈകോടതി എന്നാണ് കേരള ഹൈകോടതിയുടെ പേരെന്നതും ഓര്‍ക്കണം. പട്ടേലിന് മുമ്ബ് 36 അഡ്മിനിസ്ട്രേറ്റര്‍മാര്‍ ലക്ഷദ്വീപില്‍ ഉണ്ടായിട്ടുണ്ട്. അവരാരും ഇങ്ങെന ചിന്തിച്ചിട്ടില്ലെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.
കോടതി രേഖകള്‍ മലയാളത്തിലായിരിക്കെ എങ്ങനെയാണ് ഹൈകോടതി മാറ്റാന്‍ കഴിയുകയെന്ന് ലക്ഷദ്വീപിലെ പ്രമുഖ അഭിഭാഷക സി.എന്‍ നൂറുല്‍ ഹിദ്യ ചോദിച്ചു. ഇത് നീതിനിഷേധത്തിലേക്ക് നയിക്കും.
കേരള ഹൈകോടതി 400 കി.മീറ്റര്‍ അകലെയാണെങ്കില്‍ കര്‍ണാടക ഹൈകോടതി 1000 കിേലാ മീറ്റര്‍ ദൂരെയാണ്-ഹിദ്യ പറഞ്ഞു. കോടതി മാറ്റം ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.