Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെക്കുറിച്ച്‌ അനുഭവം പങ്കുവച്ച്‌ ഹൈബി ഈഡൻ എം പി.

‘സ്നേഹം കൊണ്ട് ലോകം കീഴടക്കിയ രാജാവിനെ കുറിച്ച്‌ എല്ലാവര്‍ക്കും പറയാനുണ്ടായിരിക്കും ഓരോ കഥകള്‍. ഓരോ അനുഭവങ്ങള്‍. ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ എനിക്കുമുണ്ട്. ചിലതെങ്കിലും കുറിക്കാതെ പോകാൻ കഴിയില്ലെന്ന് ഹെെബി ഈഡൻ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ഉമ്മൻ ചാണ്ടി സാര്‍ പൂര്‍ണ്ണ ചന്ദ്രനെ പോലെ പ്രകാശിതനായി തോന്നാറുണ്ട്. നീണ്ട 19 മണിക്കൂര്‍ അവരുടെ വേവലാതികള്‍ കേട്ട് പരിഹാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ചിലത് അപ്പോള്‍ തന്നെ പരിഹരിച്ചു. വല്ലാത്തൊരു അനുഭവമായിരുന്നു അദ്ദേഹത്തോടൊപ്പം ചിലവഴിച്ച മണിക്കൂറുകളെന്നും ഹെെബി ഈഡൻ കുറിച്ചു.

‘ജനങ്ങള്‍ നേരിടുന്ന പ്രശ്ങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും അദ്ദേഹം പ്രത്യേക പരിഗണന നല്‍കിയിരുന്നു. അത് പരിഹരിക്കുന്നതില്‍ അദ്ദേഹത്തിനുള്ള വൈദഗ്ദ്യം ഏറെ അത്ഭുതത്തോടെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. ഒരു ജനപ്രതിനിധി എന്ന നിലയില്‍ എന്നെ ഒരുപാട് സ്വാധീനിച്ച നേതാവ്. വരും തലമുറയ്ക്ക് ഒരു വലിയ പാഠപുസ്തകമാണ് ഉമ്മൻ ചാണ്ടി എന്ന മനുഷ്യനും രാഷ്ട്രീയ നേതാവും’ അദ്ദേഹം പറഞ്ഞു.