play-sharp-fill
അന്ധനായ  വയോധികനെ റോഡ് മുറിച്ച് കടന്നു ബസിൽ കയറാൻ സഹായിച്ച മാതൃകപരമായ സേവനം;  സുപ്രിയയ്ക്ക് ഭവനം നിർമ്മിച്ചു നല്കി ജോയ് ആലുക്കാസ്

അന്ധനായ വയോധികനെ റോഡ് മുറിച്ച് കടന്നു ബസിൽ കയറാൻ സഹായിച്ച മാതൃകപരമായ സേവനം; സുപ്രിയയ്ക്ക് ഭവനം നിർമ്മിച്ചു നല്കി ജോയ് ആലുക്കാസ്

സ്വന്തം ലേഖകൻ

കൊച്ചി: മാതൃകാപരവും നിസ്വാര്‍ഥവുമായ സഹായംചെയ്‌ത സുപ്രിയയ്‌ക്കു ഭവനം നിര്‍മ്മിച്ചു നല്‍കി ജോയ്‌ ആലുക്കാസ്‌ ഫൗണ്ടേഷന്‍.

ഫൗണ്ടേഷന്‍ പണികഴിപ്പിച്ച പുതിയ വീട്ടില്‍ ഈ മാസം 25നു താമസിക്കാനൊരുങ്ങുകയാണ്‌ സുപ്രിയ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാസങ്ങള്‍ക്കു മുമ്പ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോയിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ വനിതയാണ്‌ സുപ്രിയ.

ജോലി കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ ഭര്‍ത്താവിനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു തിരുവല്ലയിലെ തിരക്കേറിയ നഗരവീഥി മുറിച്ചുകടന്നു ബസില്‍ കയറാന്‍ കഷ്‌ടപ്പെടുന്ന അന്ധനായ ഒരു വയോധികന്‍ സുപ്രിയയുടെ ശ്രദ്ധയില്‍പ്പെട്ടത്‌.

വാഹനങ്ങള്‍ തിരക്കിട്ടു പായുന്ന റോഡില്‍ അന്ധനായ വയോധികനെ സഹായിക്കാന്‍ മനസു കാണിച്ച സുപ്രിയയ്‌ക്ക്‌ അന്നു മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും അഭിനന്ദനപ്രവാഹമായിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ ഭവനം നിർമ്മിച്ചു നല്കാമെന്ന് പറഞ്ഞ് ജോയ്‌ ആലുക്കാസ്‌ ഫൗണ്ടേഷന്‍ മുന്നോട്ട് വന്നു.