ശബ്ദ ഹിയറിങ് എയ്ഡ് സെന്റർ എൽഎൽപിയുടെ ബ്രാഞ്ചുകളിൽ സൗജന്യ കേൾവി പരിശോധനാ ക്യാമ്പ് നടന്നു; മന്ത്രി വീണാ ജോർജ് ശ്രവണ സഹായി വിതരണം ചെയ്തു; ജൂലൈ 31 വരെ ശ്രവണ സഹായികൾക്ക് സൗജന്യ ട്രയൽ
സ്വന്തം ലേഖിക
പത്തനംതിട്ട: ശബ്ദ ഹിയറിങ് എയ്ഡ് സെന്റർ എൽഎൽപിയുടെ ബ്രാഞ്ചുകളിൽ നടത്തുന്ന സൗജന്യ കേൾവി പരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം ഡോ.സാമുവൽ മാർ ഐറേനിയോസും ശ്രവണ സഹായി വിതരണം മന്ത്രി വീണാ ജോർജും നിർവഹിച്ചു.
റാന്നി, അടൂർ, പത്തനംതിട്ട, കുമ്പനാട്, തിരുവല്ല, ചങ്ങനാശേ രി, കറുകച്ചാൽ, കോട്ടയം, കടുതുരുത്തി ബ്രാഞ്ചുകളിൽ ജൂലൈ 31 വരെ ശ്രവണ സഹായികൾക്ക് സൗജന്യ ട്രയലും പരിശോധനാ ക്യാമ്പും ഉണ്ടായിരിക്കുമെന്ന് മാനേജിങ് ഡയറക്ടർ മാത്യൂസ് മാത്യു വള്ളിക്കാട് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴയ ശ്രവണ സഹായി മാറ്റി പുതിയത് വാങ്ങാനും സൗകര്യമു ണ്ട്. ക്യാമ്പിൽ മാത്യു വള്ളിക്കാട്, നഗരസഭാധ്യക്ഷൻ ടി.സക്കീർ ഹുസൈൻ, കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ബിഎംഎസ് ജില്ലാ പ്രസിഡന്റ് എം.ഹരികു മാർ ചുട്ടിയിൽ, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി കെ.എ. വിദ്യാധരൻ, കൗൺസിലർമാരായ ആർ.സാബു, സിന്ധു അനിൽ എന്നിവർ പ്രസംഗിച്ചു.