Spread the love

ആരോഗ്യവകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കാനാണ് കായകൽപം എന്ന പേരിൽ അദാലത്ത് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ.

video
play-sharp-fill

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. മാനന്തവാടിയിൽ മെഡിക്കൽ കോളജ് വികസിപ്പിക്കാൻ 28 ഏക്കർ വനഭൂമി ആവശ്യപ്പെട്ടു. ഇതിന് പകരം ഭൂമി നൽകണം. കേന്ദ്ര അനുമതി വേണമിതിന്. സർക്കാർ ആശുപത്രികളിൽ കെട്ടിടം പണിയാൻ വിവിധ സ്ഥാപനങ്ങളുടെ സി എസ് ആർ ഫണ്ട് പ്രയോജനപ്പെടുത്തും. ഞാനിത് പറഞ്ഞതിനെ ചിലർ തെറ്റായി വ്യാഖ്യാനിച്ചു. കഴിഞ്ഞ സർക്കാർ ആക്ഷേപം പറഞ്ഞവരെ ആക്ഷേപിച്ചു. പുതിയ സർക്കാർ അങ്ങനെയല്ല. കാര്യങ്ങൾ അന്വേഷിക്കും.

ചികിത്സാ പിഴവുകളിൽ ബന്ധപ്പെട്ടവരുടെ റിപ്പോർട്ട് തേടി അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു. അതേസമയം എംബിബിഎസ് കോഴ്സിൽ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ആരോഗ്യമന്ത്രി കെ മുരളീധരൻ വിളിച്ചുചേർത്ത യോഗം വെള്ളിയാഴ്ച ചേരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുക്കും. നിർദേശം ബാധകമല്ലെന്ന നിലപാടിലാണ് സ്വാശ്രയ കോളേജുകൾ. കേരളത്തിലെ സാഹചര്യം നോക്കാതെയുള്ള നിർദേശമെന്നാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷൻ പറയുന്നത്.