play-sharp-fill
വീട് ആവശ്യപ്പെട്ടത് പ്രതിയുടെ ഭാര്യ’; കൊലക്കേസ് പ്രതിയാണെന്ന് അറിയാതെയാണ് വീട് നല്കിയത്; അറസ്റ്റിലായ രേഷ്മയുടെ കുടുംബം.

വീട് ആവശ്യപ്പെട്ടത് പ്രതിയുടെ ഭാര്യ’; കൊലക്കേസ് പ്രതിയാണെന്ന് അറിയാതെയാണ് വീട് നല്കിയത്; അറസ്റ്റിലായ രേഷ്മയുടെ കുടുംബം.

സ്വന്തം ലേഖകൻ

കൊച്ചി: ഹരിദാസന്‍ വധക്കേസ് പ്രതിയായ ആര്‍എസ്എസ് നേതാവ് നിജില്‍ ദാസിന് താമസിപ്പിക്കാന്‍ സൗകര്യം ഒരുക്കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിയാതെയെന്ന് അറസ്റ്റിലായ രേഷ്മയുടെ കുടുംബം. കുറച്ച് ദിവസത്തേക്ക് വീട് വേണമെന്ന് നിജിലിന്റെ ഭാര്യയാണെന്ന് ആവശ്യപ്പെട്ടതെന്നും അവര്‍ കരുതി കൂട്ടി രേഷ്മയെ ചതിക്കുകയായിരുന്നെന്ന് പിതാവ് പറഞ്ഞു.


രേഷ്മയുടെ സുഹൃത്തായ നഴ്‌സാണ് ഭര്‍ത്താവാണെന്ന് പറഞ്ഞ് നിജിലിനെ പരിചയപ്പെടുത്തിയത്. അതിനു മുൻപ് നിജിലുമായി ഒരു പരിചയവുമുണ്ടായിരുന്നില്ല. നിജില്‍ പ്രതിയാണെന്ന് രേഷ്മയ്ക്ക് അറിയില്ലായിരുന്നു. രാവിലെ പൊലീസ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി വാടകയ്ക്ക് നല്‍കുന്ന വീടാണിതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. രേഷ്മ നിജില്‍ ദാസിന് വീട്ടില്‍നിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തിട്ടില്ലെന്നും പിതാവ് പറഞ്ഞു.

അങ്ങനെയുണ്ടെങ്കില്‍ അറിയുമായിരുന്നു. ആര്‍ക്കാണ് ഭക്ഷണമുണ്ടാക്കി കൊടുക്കുന്നതെന്ന് ഞങ്ങള്‍ ചോദിക്കുമായിരുന്നല്ലോയെന്ന് പിതാവ് പറഞ്ഞു. തങ്ങളുടെ പാരമ്പര്യ കമ്യൂണിസ്റ്റ് കുടുംബമാണെന്നും ജീവിതത്തില്‍ ഒരിക്കലും ബിജെപിയായിട്ടില്ലെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തിന് ആര്‍എസ്എസ് ബന്ധമാണുള്ളതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജനും പിണറായി ഏരിയ സെക്രട്ടറി കെ ശശിധരനും പറന്നു കെ ശശിധരന്‍ പറഞ്ഞത്:”

അണ്ടലൂരിലെ പ്രശാന്തിന് സിപിഐഎമ്മുമായി ഒരു ബന്ധവുമില്ല. സമീപകാലത്തായി ആര്‍എസ്എസുമായാണ് പ്രശാന്ത് അടുപ്പവും ബന്ധവും പുലര്‍ത്തിയത്. ശബരിമല വിധിയെ തുടര്‍ന്ന് പരസ്യമായി ആര്‍എസ്എസ് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

ആള്‍താമസമില്ലാത്ത ഈ വീട് പലപ്പോഴും വാടകക്ക് കൊടുക്കാറുണ്ട്. അങ്ങനെ ഒരു വീട്ടില്‍ ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്. പ്രതിക്ക് അധ്യാപികയുമായുള്ള ബന്ധം, അധ്യാപികയ്ക്ക് അമൃത വിദ്യാലയത്തില്‍ ജോലി കിട്ടിയതെങ്ങനെ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ആര്‍എസ്എസ് ബന്ധം വ്യക്തമാകും.”- എംവി ജയരാജന്‍ പറഞ്ഞു.