play-sharp-fill
ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; ഉടൻ അപേക്ഷിക്കാം….

ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; ഉടൻ അപേക്ഷിക്കാം….

സ്വന്തം ലേഖകൻ

തൃശ്ശുർ: ഗുരുവായൂർ ദേവസ്വത്തിൽ 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


ഒരു വർഷത്തേക്കുള്ള കരാർ നിയമനം ആണ്. സെക്യൂരിറ്റി ഗാർഡ്‌ (190 ഒഴിവ്‌),സെക്യൂരിറ്റി സൂപ്പർവൈസർ (1), അസിസ്റ്റന്റ്‌ സെക്യൂരിറ്റി സൂപ്പർവൈസർ(1) എന്നി തസ്തികകളിൽ ആണ് നിയമനം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യത: സൈനിക, അർധ സൈനിക വിഭാഗങ്ങളിൽ നിന്നു വിരമിച്ചവർ. സെക്യൂരിറ്റി സൂപ്പർവൈസർ, അസിസ്റ്റന്റ്‌ സെക്യൂരിറ്റി സൂപ്പർവൈസർ ഒഴിവിൽ അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കോ അതിനു മുകളിൽ റാങ്കിലോ വിരമിച്ചവർ ആയിരിക്കണം. മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും വേണം.

പ്രായം: 60 വയസ്സ് കവിയരുത്‌.

ശമ്പളം: സെക്യൂരിറ്റി സൂപ്പർവൈസർ 22,000,

അസിസ്റ്റന്റ്‌ സെക്യൂരിറ്റി സൂപ്പർവൈസർ-21,000,

സെക്യൂരിറ്റി ഗാർഡ്‌-20,350.

അപേക്ഷാഫോം 50 രൂപയ്ക്ക്‌ ദേവസ്വം ഓഫിസിൽ നിന്നു ലഭിക്കും. ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫീസിൽ നേരിട്ടോ ഇനിപ്പറയുന്ന വിലാസത്തിൽ തപാലിലോ ഏപ്രിൽ 13 വരെസമർപ്പിക്കാം. വിലാസം: അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ -680 101