പൊതുയോഗം നടത്തുന്നതിന് മാര്‍ഗരേഖ ; തമിഴ്‌നാട് സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്

Spread the love

ചെന്നൈ: തമിഴ്‌നാട്ടില്‍ രാഷ്ടീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങള്‍ക്കും റോഡ്‌ഷോയ്ക്കും മാര്‍ഗരേഖ തയ്യാറാക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ വിളിച്ച സര്‍വ്വകകഷി യോഗം ഇന്ന് നടക്കും.

video
play-sharp-fill

രാവിലെ പത്തരയ്ക്ക് സെക്രട്ടേറിയേറ്റില്‍ തുടങ്ങുന്ന യോഗത്തില്‍ മുതിര്‍ന്ന മന്ത്രിമാരും വിവിധ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടികളെയും നിയമസഭയിലും പാര്‍ലമെന്റിലും ജനപ്രതിനിധികളുള്ള കക്ഷികളെയും മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

 

കരൂര്‍ ദുരന്തത്തിന് പിന്നാലെ പൊതുയോഗങ്ങള്‍ക്കുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ മദ്രാസ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ഇന്നത്തെ യോഗത്തിലേക്ക് വിജയ്യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചിട്ടില്ല. ഡിഎംകെയ്ക്ക് ടിവികെയുടെ വളര്‍ച്ചയിലുള്ള അസൂയ കാരണമാണ് ഒഴിവാക്കിയതെന്ന് ടിവികെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍രാജ് പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group