play-sharp-fill
ഗ്രേഡ് എസ്‌ഐയെ ചവിട്ടി; പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം

ഗ്രേഡ് എസ്‌ഐയെ ചവിട്ടി; പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം

സ്വന്തം ലേഖകൻ

പത്തനംതിട്ട: ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ അതിക്രമം.


സ്വകാര്യ ബസിന്റെ ചില്ല് എറിഞ്ഞുടച്ച കേസില്‍ അറസ്റ്റിലായ മണക്കയം സ്വദേശി ഷാജി തോമസാണ് അതിക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിയിലായിരുന്ന പ്രതി ഗ്രേഡ് എസ്‌ഐയെ ചവിട്ടി, സ്റ്റേഷനിലെ സ്‌കാനര്‍ തല്ലിത്തകര്‍ത്തു.

കസേരയും ബെഞ്ചും നശിപ്പിച്ചു. പ്രതി കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നു. കെഎസ്‌ആര്‍ടിസി ബസ് കടത്തിക്കൊണ്ട് പോയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.