play-sharp-fill
ചതിയില്‍ വഞ്ചനയുമായി സ്വര്‍ണ്ണക്കടത്ത് കാരിയര്‍..! ദുബായില്‍ നിന്നും സ്വര്‍ണ്ണം കൊടുത്തുവിട്ടയാളെ പറ്റിക്കാന്‍ ശ്രമിച്ച് കാരിയര്‍; ഒടുവില്‍ സ്വര്‍ണ്ണമെത്തിച്ച കാരിയറും ഇത് തട്ടിയെടുക്കാനെത്തിയ സംഘവും പൊലീസ് പിടിയില്‍; പൊളിഞ്ഞത് വന്‍സ്‌ക്രിപ്റ്റില്‍ തയ്യാറാക്കിയ സ്വര്‍ണ്ണക്കടത്ത് നാടകം

സ്വന്തം ലേഖകന്‍

കോഴിക്കോട്: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിദേശത്ത് നിന്നും സ്വര്‍ണ്ണമെത്തിച്ച കാരിയറും ഇത് തട്ടിയെടുക്കാനെത്തിയ സംഘവും പൊലീസ് പിടിയില്‍. രണ്ടര ലക്ഷം രൂപ മൂല്യമുള്ള ഐഫോണുകളും 54 ഗ്രാം സ്വര്‍ണവും ഇവരില്‍ നിന്നും പൊലീസ് പിടികൂടി.

ദുബായില്‍ നിന്നെത്തിയ കാരിയര്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മുഹമ്മദ് അനീസും സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ നാലംഗ സംഘവുമാണ് പൊലീസ് പിടിയിലായത്. മുഹമ്മദ് അനീസിന്റെ അറിവോടെയാണ് കണ്ണൂരില്‍ നിന്ന് നാലംഗ സംഘം ഐഫോണുകളും സ്വര്‍ണവും തട്ടാന്‍ എത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. സ്വര്‍ണ്ണമടക്കം വിദേശത്ത് നിന്നുമെത്തിച്ച അനീസ്, കൊടുത്തുവിട്ടയാളെ പറ്റിച്ച് കണ്ണൂരില്‍ നിന്നുള്ള സംഘത്തിന് കൈമാറാനായിരുന്നു ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വര്‍ണ്ണം കൊടുത്തുവിട്ടയാളുടെ സഹായികള്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നത് മുതല്‍ നിരീക്ഷിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് അനീസ് തട്ടിപ്പ് നാടകം പ്ലാന്‍ ചെയ്തത്. എന്നാല്‍ പൊലീസിന്റെ ശക്തമായ നിരീക്ഷണത്തില്‍ കാരിയറും സംഘവും കുടുങ്ങുകയായിരുന്നു. മുഹമ്മദ് അനീസിനെ ചോദ്യം ചെയ്തതോടെയാണ് ഇയാള്‍ തന്നെയാണ് തട്ടിപ്പ് സംഘത്തെ തയ്യാറാക്കി നിര്‍ത്തിയതെന്ന വിവരം പൊലീസിന് ലഭിച്ചത്.