play-sharp-fill
ക്ഷേത്രത്തില്‍ തൊഴുത് നിന്ന  സ്ത്രീയുടെ  കഴുത്തിൽ നിന്നും രണ്ടു പവനോളം വരുന്ന   മാല  മോഷ്ടിച്ച് കള്ളൻ കടന്നു കളഞ്ഞു ;പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് തന്റെ കൈയിലെ  രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കി അപ്രത്യക്ഷായായി മറ്റൊരു സ്ത്രീ ;ഇപ്പോള്‍ വളകൾ  നൽകി മറഞ്ഞു പോയ സ്ത്രീയെ തേടുകയാണ് നാട്

ക്ഷേത്രത്തില്‍ തൊഴുത് നിന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും രണ്ടു പവനോളം വരുന്ന മാല മോഷ്ടിച്ച് കള്ളൻ കടന്നു കളഞ്ഞു ;പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് തന്റെ കൈയിലെ രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കി അപ്രത്യക്ഷായായി മറ്റൊരു സ്ത്രീ ;ഇപ്പോള്‍ വളകൾ നൽകി മറഞ്ഞു പോയ സ്ത്രീയെ തേടുകയാണ് നാട്

സ്വന്തം ലേഖിക

കൊട്ടാരക്കര: മാല മോഷണം പോയതിന്റെ വിഷമത്തില്‍ പൊട്ടിക്കരഞ്ഞ വീട്ടമ്മയ്ക്ക് രണ്ടു സ്വര്‍ണ വളകള്‍ ഊരി നല്‍കി ഒരു സ്ത്രീ.
പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം നടന്നത് . ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കവേയാണ് വീട്ടമ്മയുടെ മാല മോഷണം പോയത്. ഇപ്പോള്‍ വളകൾ നൽകിയ സ്ത്രീയെ തേടുകയാണ് നാട്. കൊട്ടാരക്കര മൈലം പള്ളിക്കല്‍ മുകളില്‍ മങ്ങാട് വീട്ടീല്‍ സുഭദ്ര(67)യുടെ മാലയാണ് മോഷണം പോയത്.

കശുവണ്ടി തൊഴിലാളിയാണ് സുഭദ്ര. ക്ഷേത്ര സന്നിധിയില്‍ തൊഴുത് നില്‍ക്കവേയാണ് രണ്ടു പവന്റെ മാല മോഷണം പോയത്. കരഞ്ഞുനിലവിളിച്ച സുഭദ്രയുടെ അടുത്തേക്ക് ഒരു സ്ത്രീയെത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ കയ്യില്‍ കിടന്ന രണ്ടു വളകള്‍ ഊരി നല്‍കുകയായിരുന്നു. ഒറ്റകളര്‍ സാരി ധരിച്ച കണ്ണട വച്ച സ്ത്രീയെ പിന്നെ കണ്ടെത്താനായില്ലെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിക്കണം’ വള ഊരി നല്‍കിയ ശേഷം സുഭദ്രയോട് ആ സ്ത്രീ പറഞ്ഞു. രണ്ടു പവനോളം വരുന്ന വളയാണ് നല്‍കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ക്ഷേത്രഭാരവാഹികള്‍ക്ക് സ്ത്രീയെ കണ്ടെത്തനായില്ല.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഭര്‍ത്താവ് കെ.കൃഷ്ണന്‍കുട്ടി ആചാരിയോടൊപ്പം സുഭദ്ര വീട്ടിലേക്ക് മടങ്ങി. കശുവണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ ആഗ്രഹിച്ച്‌ വാങ്ങിയ മാലയാണ് മോഷണം പോയത്.