play-sharp-fill
മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്ത യുവതിക്കുനേരെ ആക്രമണം; എരുമേലിയിൽ നാല് പേർ അറസ്റ്റിൽ

മദ്യപിച്ച് ബഹളം വെച്ചത് ചോദ്യം ചെയ്ത യുവതിക്കുനേരെ ആക്രമണം; എരുമേലിയിൽ നാല് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക

എരുമേലി: യുവതിയെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ.

മദ്യപിച്ച് ബഹളം വച്ചതിനെ ചോദ്യം ചെയ്ത യുവതിയെ ആക്രമിച്ച കേസില്‍ എരുമേലി വണ്ടൻ പതാൽ അരീക്കൽ വീട്ടിൽ രാജൻ മകൻ വിഷ്ണുരാജൻ (21),എരുമേലി വണ്ടൻ പതാൽ പ്ലാന്റേഷൻ ഭാഗത്ത് കണ്ണങ്കേരിൽ വീട്ടിൽ സുനിൽ മകൻ സുധനീഷ് (20), എരുമേലി വണ്ടൻ പതാൽ കരയിൽ മൂന്നു സെന്റ് കോളനി ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ സന്തോഷ് മകൻ രഞ്ജിത്ത് പി.എസ്സ് (21), എരുമേലി വണ്ടൻ പതാൽ കരയിൽ പ്ലാന്റേഷൻ ഭാഗത്ത് ഒറ്റപ്ലാക്കൽ വീട്ടിൽ രാജൻ മകൻ രഞ്ജിത്ത് രാജൻ (26), എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ കഴിഞ്ഞദിവസം പ്ലാന്റേഷൻ ഭാഗത്തുള്ള യുവതിയുടെ വീടിനു സമീപം ഇരുന്ന് മദ്യപിക്കുകയും പരസ്പരം ബഹളം ഉണ്ടാക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവതിയെയാണ് ഇവർ സംഘം ചേർന്ന് ആക്രമിച്ചത്.

സംഭവത്തിനുശേഷം ഇവർ ഒളിവിൽ പോവുകയും, തുടർന്ന് യുവതി മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു . മുണ്ടക്കയം എസ്.എച്ച്.ഓ ഷൈൻ കുമാർ എ., എസ്.ഐ അനീഷ് പി.എസ്, എ.എസ്.ഐമാരായ ജോഷി പി.കെ, രാജേഷ് ആർ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.