play-sharp-fill
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ മകന്‍ ആദര്‍ശ് വിവാഹിതനായി ; ആശംസകളുമായി രാഷ്ട്രീയ – സാമൂഹിക രംഗത്തെ പ്രമുഖര്‍

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ മകന്‍ ആദര്‍ശ് വിവാഹിതനായി ; ആശംസകളുമായി രാഷ്ട്രീയ – സാമൂഹിക രംഗത്തെ പ്രമുഖര്‍

സ്വന്തം ലേഖകൻ

അങ്കമാലി: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ മകന്‍ ആദര്‍ശ് വിവാഹിതനായി. അങ്കമാലി സ്വദേശി പി. വി മത്തായിയുടെ മകള്‍ സ്‌നേഹ മത്തായിയാണ് വധു.

ഇന്ന് രാവിലെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹത്തില്‍ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. ജോര്‍ജ് കുര്യന്റെ മകന് വിവാഹ ആശംസകള്‍ നേര്‍ന്നു കൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഫെയ്‌സ് ബുക്കില്‍ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ മകന്റെ വിവാഹത്തിന് നിരവധി രാഷ്ട്രീയ പ്രമുഖരും പങ്കെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍ മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുമെന്നാമ് റിപ്പോര്‍ട്ടുകള്‍. മൂന്നാംമോദി സര്‍ക്കാരിലെ ജോര്‍ജ് കുര്യന്റെ മന്ത്രിപദം അപ്രത്യക്ഷമായിരുന്നു. അഭിഭാഷകനും ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ നിന്നുള്ള മികച്ച വിവര്‍ത്തകനുമാണ്. കോട്ടയം കാണക്കാരി നമ്ബ്യാകുളം സ്വദേശിയായ അദ്ദേഹം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാനായിരുന്നു.