വിശ്യാസ്യതയുടെ വിശ്വസ്തനാമം: ജെന്റിൽമാൻ: രണ്ടു പതിറ്റാണ്ടിന്റെ മാന്യതയുമായി തലയോലപ്പറമ്പിൽ തല ഉയർത്തി ജെന്റിൽമാൻചിട്ടി

വിശ്യാസ്യതയുടെ വിശ്വസ്തനാമം: ജെന്റിൽമാൻ: രണ്ടു പതിറ്റാണ്ടിന്റെ മാന്യതയുമായി തലയോലപ്പറമ്പിൽ തല ഉയർത്തി ജെന്റിൽമാൻചിട്ടി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: വിവാഹം വീട് കാർ എന്നിങ്ങനെ ആവശ്യങ്ങൾ എന്തായാലും മലയാളികളുടെ ചിന്തകളിലേയ്ക്ക് ആദ്യം കടന്നു വരുന്ന ഒരു നിക്ഷേപമാർഗമാണ് ചിട്ടി. ചിട്ടയായ നിക്ഷേപത്തിലൂടെ നല്ലൊരു നിക്ഷേപം കെട്ടിപ്പെടുക്കാമെന്നതാണ് ചിട്ടികളുടെ ആകർഷണീയത. ഒപ്പം വിശ്വാസതയുള്ള ഒരു പ്രസ്ഥാനം കൂടി കൂട്ടിനുണ്ടെങ്കിൽ കണ്ണുമടച്ച് മുന്നോട്ടു പോകാം. അത്തരത്തിൽ കഴിഞ്ഞ രണ്ടു ദശാബ്ദമായി ആളുകളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് താങ്ങായി നിൽക്കുന്ന സ്ഥാപനമാണ് തലയോലപ്പറമ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെന്റിൽമാൻ ചിട്ട് ഫണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ്.
നാൽപ്പതിനായിരത്തോളം ഉപഭോക്താക്കൾക്കാണ് ജെന്റിൽമാൻ തങ്ങളുടെ ചിട്ടിയിലൂടെ ജീവിത ലക്ഷ്യങ്ങൾ നേടാൻ അവസരം ഒരുക്കിക്കൊടുത്തത്. വിശ്വാസ്യതയാണ് ചിട്ടി സ്ഥാപനങ്ങളുടെ നിലനിൽപ്പിന് ആധാരമെന്ന് പറയുന്ന ജെന്റൽമാൻ ചിട്ട്സിന്റെ മാനേജിംഗ് ഡയറക്ടർ കെ.ബാബു ഇതിന് തെളിവായ് നിരത്തുന്നത് തങ്ങളുടെ ഉപഭോക്താക്കളെ തന്നെയാണ്. ആദ്യ ചിട്ടിയിൽ അംഗമായ മുഴുവൻ പേരും ഇപ്പോഴും ജെന്റിൽമാനിൽ വിശ്വസിച്ച് പണം നിക്ഷേപിക്കുന്നു. ഉപഭോക്താക്കളോട് പറഞ്ഞ വാക്ക് പാലിക്കാതെ ഇരുന്നിട്ടില്ല, ഒരു ചെക്ക് പോലും മടങ്ങിയിട്ടില്ലെന്ന് അഭിമാനത്തോടെ പറയാനാവും. മാത്രമല്ല, ഇടപാടുകാർ ആരും ഇതുവരെ ഞങ്ങൾക്കെതിരെ പരാതി നൽകിയിട്ടുമില്ലന്നും ബാബു പറയുന്നു.

പഠനകാലം മുതൽ തന്നെ സംരംഭത്വം സ്വപ്നം കണ്ട് നടന്ന വ്യക്തിയാണ് ബാബു. ഡിഗ്രി പഠനം കഴിഞ്ഞപ്പോൾ തന്നെ ചെറിയ ചെറിയ ജോലികളിലൂടെ പണം സമ്പാദിച്ച് തുടങ്ങി. ജന്റിൽമാൻ ഷർട്ട് എന്ന പേരിൽ ഷർട്ടുകളുടെ നിർമ്മാണ യൂണിറ്റ് തുടങ്ങിയാണ് ആദ്യമായി ബിസിനസ് രംഗത്തേക്ക് എത്തുന്നത്. പിന്നീട് 1998 ൽ തലയോലപ്പറമ്പിൽ ചെറിയൊരു മുറിയിൽ മൂന്ന് ജീവനക്കാരുമായി ജന്റിൽ മാൻ ചിട്ട് സിന് തുടക്കം കുറിച്ചു. ആദ്യം പ്രൊപൈറ്റർ ഷിപ്പായിരുന്നു. പിന്നെ പാർട്ട്ണർ ഷിപ്പ് സ്ഥാപനമായി. 2005 ലാണ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യുന്നത്.
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ രജിസ്റ്റേഡ് ചിട്ടികൾ നടത്തുന്ന കമ്പനികളിൽ ഒന്നാം സ്ഥാനത്താണ് ജെന്റിൽമാൻ ചിട്ട് ഫണ്ട്. ഓരോ ചിട്ടിയും ആരംഭിക്കുമ്പോൾ സർക്കാരിൽ കെട്ടിവയ്‌ക്കേണ്ട കരുതൽ ധനത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ് ഈ സ്ഥാപനം. ഇതുവരെ 40 കോടി രൂപ കമ്പനി ചിട്ടിയ്ക്കായി കെട്ടിവച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്ത ഒരു ചിട്ടിയും കമ്പനി നടത്തുന്നില്ല. നിലവിൽ 2000 ചിട്ടികൾ കമ്പനി ചെയ്യുന്നുണ്ട്. 50,000 മുതൽ പത്തു ലക്ഷം വരെ സലയുള്ളതാണ് ചിട്ടികൾ. പത്ത് മാസം മുതൽ നാൽപ്പത് മാസം വരെ കാലാവധിയുള്ള ചിട്ടികളാണ് കൂടുതലും. ഓരോ മാസവും പുതിയ സലയിലുള്ള ചിട്ടികൾ ആരംഭിക്കുന്നുണ്ട്.
ചിട്ടി നിയമങ്ങൾ അത്രകർക്കശമല്ലാത്ത കാലത്തായിരുന്നു ജെന്റിൽമാൻ പ്രവർത്തനം ആരംഭിച്ചത്. ആദ്യം ജമ്മുവിൽ ബ്രാഞ്ച് രജിസ്റ്റർ ചെയ്തായിരുന്നു പ്രവർത്തനം. ഇത്തരത്തിൽ ചിട്ടി മേഖലയിൽ വൻ തട്ടിപ്പ് നടക്കുന്നത് കണ്ടെത്തിയതോടെയാണ് കേന്ദ്ര ചിട്ടി നിയമം കേരളത്തിലും നടപ്പാക്കിയത്. ഇതോടെ പല ചിട്ടി സ്ഥാപനങ്ങളും അടച്ചു പൂട്ടി. ഇത് മുതലെടുത്ത് മുന്നേറിയ ചുരുക്കം ചില ചിട്ടി സ്ഥാപനങ്ങളിൽ ഒന്നാണ് ജെന്റിൽമാനും.
എന്നാൽ, എന്തൊക്കെയായാലും ഈ സ്ഥാപനത്തിനും മറികടക്കാൻ ഏറെയുണ്ട് പ്രതിസന്ധികൾ. ഓരോ ചിട്ടിയും തുടങ്ങുന്നതിന് രണ്ടു മാൻപ് തന്നെ ചിട്ടി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ചിട്ടി തുകയ്ക്കു തുല്യമായ തുക സർക്കാരിൽ കെട്ടിവയ്ക്കുകയും ചെയ്യണം. ഇത്തരത്തിൽ കെട്ടി വയ്ക്കുന്ന തുക ചിട്ടി വട്ടമെത്തിയ ശേഷമാണ് പലപ്പോഴും തിരികെ ലഭിക്കുന്നത്. ഇത് ബിസിനസിൽ പണ ലഭ്യത ഇല്ലാത്താക്കുകയും, വിപുലീകരണ പ്രവർത്തനങ്ങൾക്ക് തടസമാകുകയും ചെയ്യുന്നുണ്ട്. ചി്ട്ടിയുടെ നടത്തിപ്പ് പൂർണമായും ഓൺലൈൻ ആകുന്നതോടെ ഇത്തരം തടസങ്ങൾ പൂർണമായും ഇല്ലാതാകുമെന്ന പ്രതീക്ഷയാണ് ബാബു പങ്കു വയ്ക്കുന്നത്. ചിട്ടി രജിസ്‌ട്രേഷൻ പ്രത്യേക വകുപ്പായി മാറ്റണമെന്ന ആവശ്യം കാലങ്ങളായി ചിട്ടി കമ്പനികൾ മുന്നോട്ട് വയ്ക്കുന്നതാണ്. ഇത് നടപ്പായാൽ സർക്കാരിന് കൂടുതൽ വരുമാനം നേടാനാവുമെന്നും ബാബു പറയുന്നു.
പ്രവർത്തനം മറ്റു മേഖലകളിലേയ്ക്കും വിപുലീകരിക്കുന്നതിന്റെ ഭാഗമായി തലയോലപ്പറമ്പ് ടൗണിൽ ജി മാൾ എന്ന പേരിൽ പുതിയ ഷോപ്പിംഗ് മാൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ജെന്റിൽമാന്റെ ഉടമയായ ബാബു. ഈ വർഷം ഓഗസ്റ്റിൽ ഉദ്ഘാടനം നിർവഹിക്കാനുള്ള ഷോപ്പിംഗ് മാളിൽ രാജ്യത്തെ മുൻനിര ബ്രാൻഡുകളെല്ലാം അണിനിരക്കുന്നുണ്ട്. കൂടാതെ ജെന്റിൽമാൻ ചചിട്ട് ഫണ്ടിന്റെ കോർപ്പറേറ്റ് ഓഫിസും ഈ കെട്ടിടത്തിൽ തന്നെ പ്രവർത്തിപ്പിക്കും. നാലു നിലകളിലായി അരലക്ഷം സ്‌ക്വയർ ഫീറ്റിലാവും കെട്ടിടം പ്രവർത്തിക്കുക.
അധികം വൈകാതെ തന്നെ ജെന്റിൽമാൻ നിധി കമ്പനിയും പ്രവർത്തനം ആരംഭിക്കും. ഇതിനായി റിസർവ് ബാങ്കിന്റെ അനുവാദവും ലഭിച്ചിട്ടുണ്ട്. മൂലധനത്തിന്റെ ഇരുപത് ഇരട്ടിവരെ നിക്ഷേപമായി സ്വീകരിക്കാമെന്നതാണ് നിധി കമ്പനികളുടെ ഗുണം. ഇതുവരെ 100 കോടി രൂപയുടെ നിക്ഷേപം നടത്താനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group