play-sharp-fill
ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിടിച്ച് അപകടം; ഒരു കുട്ടിയടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിടിച്ച് അപകടം; ഒരു കുട്ടിയടക്കം അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ: ചെറുകുന്ന് പുന്നച്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം.

ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും സ്ത്രീകളും കുട്ടികളുമടക്കം കുടുംബം സഞ്ചരിച്ച കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരാണ് മരിച്ച അ‍ഞ്ച് പേരും.

ഒരു കുട്ടിയും ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമായിരുന്നു കാറിലുണ്ടായിരുന്നത്. എല്ലാവരും തല്‍ക്ഷണം മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ വെട്ടിപ്പൊളിച്ച്‌ ഇവരെ പുറത്തെടുക്കുന്നതും വൈകി. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാറില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച്‌ മരിച്ച അഞ്ചു പേരും കാസർകോട് സ്വദേശികളാണ്.